കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപിനെ പരിഹസിച്ച് പദ്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ പ്രതികരണം നടത്തിയത്. സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിന്റെയും പാപികളുടേയും ഇടയിലേക്കാണ് നിങ്ങൾ എത്തിയിരിക്കുന്നത്. അത് കാലം തെളിയിക്കുമെന്നും അവർ പറഞ്ഞു. സിപിഎമ്മമായി നടത്തിയ ചർച്ചകൾ പൊളിഞ്ഞതോടെയാണ് സന്ദീപ് കോൺഗ്രസിലേക്ക് ചേക്കേറിയത്. പാലക്കാട് സീറ്റ് കിട്ടാതായോടെ സി കൃഷ്ണകുമാറിനെതിരെ പോസ്റ്റിട്ടാണ് സന്ദീപ് ബിജെപിക്കെതിരെ ഭീഷണി ഉയർത്തിയത്.
കഷ്ടം സന്ദീപേ, നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലേ. ഇനി ഇത്രയും കാലം ഛർദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെ.പി.സി.സി പ്രസിഡന്റ് ഇതൊന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു. 2 ദിവസമായി ഷാഫിയും സന്ദീപ് വാര്യറും എവിടെയായിരുന്നു എന്ന് അന്വേഷിച്ചാൽ മതി. സന്ദീപേ ആ ഇരിക്കുന്നതിൽ 2പേർക്ക് നിങ്ങളെ ഇലക്ഷന് ആവശ്യമുണ്ട്.
ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താത്പ്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ കയറിയത്. സ്നേഹത്തിന്റെ കടയിൽ അല്ല നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്. വെറുപ്പിന്റെയും പാപികളുടേയും ഇടയിലേക്കാണ് നിങ്ങൾ എത്തിയിരിക്കുന്നത്. അത് കാലം തെളിയിക്കും— പദ്മജ കുറിച്ചു.