വയനാട് : സന്ദീപ് വാര്യര്‍ രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസിലേക്ക് വന്നിരുന്നെങ്കില്‍ പ്രിയങ്കയ്‌ക്ക് വേണ്ടി പ്രചാരണം നടത്താമായിരുന്നെന്നും അത് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനുള്ള ക്ഷമാപണമായേനെയെന്നും കെ മുരളീധരന്‍ .
മറ്റ് പല പാർട്ടികളും അദ്ദേഹം നോക്കി, നടന്നില്ല.രാഹുല്‍ ഗാന്ധിയെ അത്രയേറെ ശക്തമായി വിമര്‍ശിച്ചിട്ടുള്ളയാളാണ് സന്ദീപ്. ഭാരത് ജോഡോ യാത്രയെ കളിയാക്കിയയാളാണ്. രാഹുല്‍ ഗാന്ധിയെ കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണമെന്ന് പറഞ്ഞയാളാണ്. അങ്ങനെയുള്ള സന്ദീപ് വാര്യര്‍ പ്രിയങ്കയ്‌ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിനൊരു ക്ഷമാപണമാകുമായിരുന്നു . എല്ലാ കാലഘട്ടങ്ങളിലും രാഹുൽ ഗാന്ധിയുടെ നിലപാടിനൊപ്പം നിൽക്കണം അത്രയേയുള്ളൂ’– എന്നാണ് മുരളീധരന്റെ പ്രസ്താവന .















