പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ ചിത്രം മഹാവതാർ നരസിംഹയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമാസ്വാദകരെ ആവേശം കൊള്ളിക്കുന്ന മോഷൻ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കെജിഎഫ്’, ‘കാന്താര’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ക്രിയേറ്റേഴ്സായ ഹോംബാലെ ഫിലിംസാണ് മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
When Faith is Challenged, He Appears.
In a World torn apart by Darkness and Chaos… Witness the Appearance of the Legend, The Half-Man, Half-Lion Avatar-Lord Vishnu’s Most Powerful Incarnation.Experience the Epic Battle between Good and Evil in 3D.… pic.twitter.com/TMfqWkK1jn
— Hombale Films (@hombalefilms) November 16, 2024
അസുരരാജാവായ ഹിരണ്യകശിപുമായി ഏറ്റുമുട്ടുന്ന നരംസിഹാവതാരത്തെ പോസ്റ്ററിൽ കാണാം. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ നരസിംഹമൂർത്തിയുടെ ഉഗ്രസ്വരൂപമാണ് പോസ്റ്ററിലുള്ളത്. ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്റിനൊപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്..
“അന്ധകാരവും അരാജകത്വവും അരങ്ങുവാഴുന്ന ലോകത്ത്.. വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോൾ, അവൻ അവതരിക്കും. മഹാവിഷ്ണുവിന്റെ ഏറ്റവും ശക്തമായ അവതാരം.. പാതി മനുഷ്യനും പാതി സിംഹവുമായവന്റെ അവതാരപ്പിറവിക്ക് സാക്ഷ്യം വഹിക്കാം.. ” എന്നാണ് മോഷൻ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
അശ്വിൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മഹാവതാർ നരസിംഹ’ ക്ലീം പ്രൊഡക്ഷൻസിന് കീഴിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സാം സിഎസിന്റേതാണ് സംഗീതം. അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.















