സൂപ്പറല്ല, ഹൈപ്പർ.. Long-Range ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം വിജയം; ഭാരതം മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് രാജ്നാഥ് സിം​ഗ്; മിസൈൽ കരുത്തേറുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സൂപ്പറല്ല, ഹൈപ്പർ.. Long-Range ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം വിജയം; ഭാരതം മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് രാജ്നാഥ് സിം​ഗ്; മിസൈൽ കരുത്തേറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 09:44 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ലോകരാജ്യങ്ങൾ വരെ ഉറ്റുനോക്കുന്നതാണ് ഭാരതത്തിന്റെ മിസൈൽ കരുത്ത്. ഏറ്റവുമൊടുവിലായി ലോം​ഗ്- റേഞ്ച് ഹൈപ്പർസോണിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. ഡിആർഡിഒയുടെ പണിപ്പുരയിൽ നിർമിച്ച മിസൈലിന്റെ പരീക്ഷണ കുതിപ്പ് വിജയകരമായി. പിന്നാലെ ആശംസയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്തെത്തി.

ഒഡിഷയിലെ ഡോ. എപിജെ അബ്​ദുൾ കലാം ഐലൻഡിലാണ് പരീക്ഷണം നടത്തിയത്. ഇന്ത്യൻ സായുധസേനയ്‌ക്ക് മുതൽ‌ക്കൂട്ടാകും പുതിയ മിസൈൽ‌.  1,500 കിലോമീറ്ററിലധികം ദൂരത്തിൽ മിസൈൽ മികവ് കാണിക്കും. ഡിആർഡിഒയുടെ ലബോറട്ടറികളും ഡോ.എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സുമായി ചേർന്ന് തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചത്. സായുധ സേനയിലെയും ഡിആർഡിഒയിലെയും മുതിർന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

The @DRDO_India has successfully conducted a flight trial of its long range hypersonic missile on 16th Nov 2024 from Dr APJ Abdul Kalam Island, off-the-coast of Odisha.

Raksha Mantri Shri @rajnathsingh has congratulated DRDO, Armed Forces and the Industry for successful flight… pic.twitter.com/wq7yM2YS9f

— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) November 17, 2024

രാജ്യം സുപ്രധാന നാഴികക്കല്ല് പിന്നിട്ടെന്നാണ് അഭിനന്ദിച്ച് കൊണ്ട് രാജ്നാഥി സിം​ഗ് പറഞ്ഞത്. നിർണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു. ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമായുള്ള അപൂര്‍വം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

 

India has achieved a major milestone by successfully conducting flight trial of long range hypersonic missile from Dr APJ Abdul Kalam Island, off-the-coast of Odisha. This is a historic moment and this significant achievement has put our country in the group of select nations… pic.twitter.com/jZzdTwIF6w

— Rajnath Singh (@rajnathsingh) November 17, 2024

1500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള മിസൈലിന് വിവിധ തരത്തിലുള്ള പേലോഡുകള്‍ വഹിക്കാനാകും. വേ​ഗതയുടെ പേരിലാണ് ഹൈപ്പർ സോണിക് മിസൈലുകൾ അറിയപ്പെടുന്നത്. അന്തരീക്ഷത്തിൽ അഞ്ചിരട്ടി വേ​ഗതയിൽ വരെ സഞ്ചരിക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. മണിക്കൂറിൽ 6,200 കിലോമീറ്റർ അഥവാ 3,850 മൈൽ ദൂരത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കുന്നു.  ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ വേഗം താരതമ്യേനെ കുറവാണെങ്കിലും പേലോഡിനെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിൽ ഹൈപ്പർ സോണിക് മിസൈലുകൾ മികവ് പുലർത്തുന്നു.

Tags: drdoflight triallong-range hypersonic missile
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies