പട്‌ന: ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളയായ സോനെപൂരിൽ എത്തിയത് 2.50 കോടി രൂപ വിലയുള്ള പോത്ത് . വാരണാസിയിൽ നിന്നാണ് 3 വയസുകാരൻ രാജ എന്ന പോത്ത് മേളയിലെത്തിയത് .
കൂറ്റൻ ശരീരവും നീളമുള്ള തലയും കഴുത്തും മൂർച്ചയേറിയ കൊമ്പും ഉള്ള മുറ ഇനത്തിൽപ്പെട്ട രാജ, പ്രതിദിനം അഞ്ച് കുപ്പി ബിയറാണ് കുടിക്കുന്നത്.എന്നാൽ സോനെപൂരിൽ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്‌ക്കും രാജ ആകെ വിഷമത്തിലാണ് . അതിന്റെ കാരണവും ഉടമ രാം ജതൻ യാദവ് പറഞ്ഞു. ‘ “ഞങ്ങളുടെ വീട്ടിൽ സാധാരണ ഉയർന്ന ഗുണമേന്മയുള്ള കാലിത്തീറ്റയ്‌ക്കൊപ്പം ഞങ്ങൾ ദിവസത്തിൽ രണ്ടുതവണ ബിയർ നൽകാറുണ്ടായിരുന്നു. എന്നാൽ ഇവിടെ, നിലവിലുള്ള മദ്യനിരോധനം കാരണം ഞങ്ങൾക്ക് ബിയർ നൽകാൻ കഴിയില്ല. അത് സങ്കടകരമാണ്,” രാം ജതൻ യാദവ് പറഞ്ഞു.
ബിയർ ഉപഭോഗം പോത്തിന്റെ ദഹനവ്യവസ്ഥയെ ഉത്തേജ്ജിപിക്കുന്നുവെന്നും , തിളക്കം നൽകുന്നുവെന്നുമാണ് രാം ജതൻ പറയുന്നത് . മാത്രമല്ല “ബിയർ ഉപഭോഗം രാജയ്‌ക്ക് ക്ഷീണം അകറ്റുന്നുണ്ടായിരുന്നു, എന്നാൽ അത് കിട്ടാത്തത് രാജയെ വിഷാദത്തിലാക്കുന്നു ,” രാം ജതൻ യാദവ് പറഞ്ഞു.
പ്രതിദിനം 10 ലിറ്റർ പാലും 10 കിലോ ആപ്പിളും ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പും ഉയർന്ന നിലവാരമുള്ള കാലിത്തീറ്റ എന്നിവയും ഇതിന് നൽകുന്നുണ്ട് .















