ഫിലിപ്പീൻസിന്റെ വടക്കൻ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ ശക്തമായ ചുഴലിക്കാറ്റ് നിരവധി വീടുകൾ തകർത്തു. വടക്കൻ ഫിലിപ്പീൻസിൽ മാൻ-യി ചുഴലി അഞ്ഞടിക്കുകയായിരുന്നു . അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ തിരമാലകളും ഉയർന്നു. ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് . ഒരു മാസത്തിനിടെ രാജ്യത്ത് ആഞ്ഞടിക്കുന്ന ആറാമത്തെ കൊടുങ്കാറ്റാണിത്.
ശനിയാഴ്ച രാത്രിയാണ് ഫിലിപ്പൈൻസിലെ കിഴക്കൻ ദ്വീപ് പ്രവിശ്യയായ കാറ്റൻഡുവാനിൽ മാൻ-യി ചുഴലിക്കാറ്റ് അടിച്ചത് . മണിക്കൂറിൽ 195 മുതൽ 240 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റോടെയാണ് മാൻ-യി കിഴക്കൻ ദ്വീപ് പ്രവിശ്യയിൽ ആഞ്ഞടിച്ചത്. രാജ്യത്തെ കാലാവസ്ഥാ ഏജൻസി അപകട മുന്നറിയിപ്പ് നൽകിയിരുന്നു . ദശലക്ഷക്കണക്കിന് ആളുകൾക്കാണ് എമർജൻസി ഷെൽട്ടറുകളിലേക്ക് പോകാൻ നിർദ്ദേശം നൽകിയത്.
കൊടുങ്കാറ്റിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.വൻ മരങ്ങൾ കടപുഴകി. ,മിക്കയിടങ്ങളിലും വൈദ്യുത കമ്പികൾ പൊട്ടിവീണ നിലയിലാണ്. വീടുകളിൽ വെള്ളം കയറി. മനിലയുടെ സമീപ പ്രദേശങ്ങളിൽ അപകടകരമായ രീതിയിൽ തിരമാലകൾ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഏകദേശം 4 ലക്ഷത്തോളം ആളുകൾ പള്ളികളിലും ഷോപ്പിംഗ് മാളുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും അഭയം പ്രാപിച്ചതായി വെൽഫെയർ അസിസ്റ്റൻ്റ് സെക്രട്ടറി ഐറിൻ ഡുംലാവോ പറഞ്ഞു.
26 ആഭ്യന്തര വിമാനത്താവളങ്ങളും രണ്ട് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളും താത്കാലികമായി അടച്ചിട്ടതായി സിവിൽ ഏവിയേഷൻ ഏജൻസികൾ അറിയിച്ചു.















