ന്യൂഡൽഹി : മരുമകനും , ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനക് ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിൽ അഭിമാനം പ്രകടിപ്പിച്ച് എംപി സുധാമൂർത്തി. ലണ്ടനിൽ നടന്ന ഭാരതീയ വിദ്യാഭവന്റെ വാർഷിക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സുധാമൂർത്തി.
“നല്ല വിദ്യാഭ്യാസം നിങ്ങൾക്ക് പറക്കാനുള്ള ചിറകുകൾ നൽകുന്നു, എന്നാൽ മഹത്തായ സംസ്കാരം നിങ്ങളെ നിങ്ങളുടെ ഉത്ഭവത്തിൽ നിലനിറുത്തുന്നു. ഇന്ത്യൻ പൈതൃകത്തിൽ വേരൂന്നിയ മൂല്യങ്ങളുള്ള അഭിമാനിയായ ബ്രിട്ടീഷ് പൗരനാണ് ഋഷി. ഇന്ത്യൻ സംസ്കാരം പഠിക്കാൻ നിങ്ങളുടെ കുട്ടികളെ അയക്കൂ. പ്രായമാകുമ്പോൾ നമ്മൾ നമ്മുടെ വേരുകളിലേക്ക് മടങ്ങും “ സുധാമൂർത്തി പറഞ്ഞു.ഋഷി സുനക്കിന്റെ മാതാപിതാക്കളായ ഉഷയും യഷ്വീർ സുനക്കും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സംഗീത നൃത്തരൂപങ്ങളായ കുച്ചിപ്പുടി, കഥക് എന്നിവയും ചടങ്ങിന് മാറ്റേകി.















