ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ താരമായിരുന്നു സിൽക്ക് സ്മിത . ജീവിതത്തിന്‍റെ ബിഗ് സ്ക്രീനില്‍ നിന്ന് വിട പറഞ്ഞിട്ട് 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കണ്ണുകളുടെ തിളക്കം ഓരോ പ്രേക്ഷകന്റെയും ഉള്ളിലുണ്ട് .1996 സെപ്റ്റംബർ 23 ന് കോടമ്പാക്കത്തെ വസതിയിലാണ് സ്മിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചു. പക്ഷേ എന്തിന് എന്ന വലിയ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ എ ഐ സാങ്കേതികവിദ്യയിലൂടെ ആ പഴയ സിൽക്ക് സ്മിത ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. വശ്യതയാർന്ന പുഞ്ചിരിയോടെ , കണ്ണുകൾ ചിമ്മി നോക്കുന്ന സ്മിതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. ബിഹൈൻഡ് വുഡ്സും സ്മിതയുടെ എ ഐ വീഡിയോ പങ്ക് വച്ചിട്ടുണ്ട് .
നേരത്തെ മോഹൻലാൽ, മമ്മൂട്ടി , ജയൻ എന്നിവരെ ബോളിവുഡ് നടന്മാരാക്കിയുള്ള എ ഐ വീഡിയോകളും വന്നിരുന്നു.















