ശാന്തിഗിരി ഫെസ്റ്റ്, ന​ഗരി ഒരുമാസം അടയ്ക്കുന്നു; മെഗാഫ്ലവര്‍ഷോ ഡിസംബര്‍ 20 മുതല്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ശാന്തിഗിരി ഫെസ്റ്റ്, ന​ഗരി ഒരുമാസം അടയ്‌ക്കുന്നു; മെഗാഫ്ലവര്‍ഷോ ഡിസംബര്‍ 20 മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 05:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വേറിട്ടകാഴ്ചകളുടെ ഉത്സവമായ ശാന്തിഗിരി ഫെസ്റ്റില്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മെഗാഫ്ലവര്‍ ഷോ ഒരുങ്ങുന്നു. തയാറെടുപ്പുകൾക്കായി അടയ്‌ക്കുന്നതിനാല്‍ ഇന്ന് (18) മുതല്‍ ഒരു മാസത്തേയ്‌ക്ക് ഫെസ്റ്റ് നഗരിയില്‍ പ്രവേശനമുണ്ടാവില്ല. ഡിസംബര്‍ 20ന് തുറക്കും.

മെഗാഫ്ലവര്‍ഷോയ്‌ക്ക് മുന്നോടിയായി പ്ലാന്റ് ഇന്‍സ്റ്റലേഷനായുളള നിലമൊരുക്കല്‍ ആരംഭിച്ചു. 12ഡി തീയറ്റേര്‍, സ്നോ ഹൗസ്, ടണല്‍ മാതൃകയിലുളള അക്വാഷോ, ഹൈദരബാദില്‍ നിന്നെത്തുന്ന അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയുടെ ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും വേണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകരുടെ കാഴ്ചയ്‌ക്ക് തടസമാകുമെന്നതിനാലാണ് ഒരു മാസത്തേക്ക് ഫെസ്റ്റ് നഗരി അടച്ചിടുന്നതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.

ഒന്നാംഘട്ടത്തിലെ കാഴ്ചകളില്‍ അടിമുടി മാറ്റമുണ്ടാകും. പ്രവേശനകവാടത്തില്‍ തന്നെ പൂക്കളുടെ വസന്തമാകും കാണികളെ വരവേല്‍ക്കുക. വൈദ്യുതദീപാലങ്കാരങ്ങളും പ്രദര്‍ശന വിപണനമേളകളും രണ്ടാംഘട്ടത്തിലുമുണ്ടാകും. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായ ജലസംഭരണിയിലെ വാട്ടര്‍ ഫൗണ്ടെയ്നിലും മാറ്റമുണ്ടാകും. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം അവതരിപ്പിക്കപ്പെട്ട ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളളവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ അനന്തപുരിയുടെ സ്വന്തം കാര്‍ണിവല്‍ ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടുമെത്തുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2 ന് ആരംഭിച്ച ഫെസ്റ്റില്‍ വന്‍ജനത്തിരക്കായിരുന്നു. അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഫെസ്റ്റ് ഡിസംബര്‍1 വരെ നീട്ടാന്‍ തിരുമാനമെടുത്തിരുന്നെങ്കിലും ഫെസ്റ്റ് നഗരിയില്‍ അടിയന്തര അറ്റകുറ്റപണികള്‍ കൂടി ആവശ്യമായതിനാലാണ് ഒരുമാസക്കാലത്തേക്ക് പ്രവേശനം നിര്‍ത്തിവയ്‌ക്കുന്നെതെന്ന് ചുമതലക്കാര്‍ പറഞ്ഞു.

Tags: 2024santhigirifest
ShareTweetSendShare

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies