നയൻതാരയെ പ്രണയിച്ചതിന്റെ പേരിൽ ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്ന് വിഘ്‌നേശ് ശിവൻ. നയൻതാരയുടെ ജീവിതവും പ്രണയവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‌ലി’ലാണ് തങ്ങളുടെ പ്രണയത്തെപ്പറ്റി വിഘ്‌നേശ് ശിവൻ തുറന്ന് പറയുന്നത് .
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്നും, ‘ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി’ എന്നാണ് ആ സമയം തങ്ങളുടെ ബന്ധത്തെ ചിലർ വിശേഷിപ്പിച്ചതെന്നും വിഘ്‌നേശ് ശിവൻ പറയുന്നു .
‘ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരാണം , അനുജത്തിയും , അമ്മയും ഉള്ള കുടുംബത്തിൽ പിന്നെ ആൺ തരിയായി ഞാൻ മാത്രമേ ഉള്ളൂ.എന്നാൽ കുടുംബഭാരം ഏൽപ്പിക്കാതെ സിനിമ എന്ന സ്വപ്നത്തിലേക്ക് പോകാനാണ് അമ്മ പറഞ്ഞത്. അമ്മയുടെ അനുഭവങ്ങൾ താൻ നാനും റൗഡി എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ എന്നും വിഘ്നേശ് ശിവൻ പറയുന്നു.
നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ‘വിക്കി ഇവിടെ നിങ്ങളാണ് ഡയറക്ടർ. നിങ്ങൾ പറയുന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്.‘ എന്നാണ് നയൻ അന്ന് എന്നോട് പറഞ്ഞത് . സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോൾ സെറ്റ് മിസ് ചെയ്യുന്നു എന്ന് നയൻതാര പറഞ്ഞു. ‘എനിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്’ എന്നായിരുന്നു എന്റെ മറുപടി . ഒരു ദിവസം നയൻ തന്നെയാണ് പ്രണയം വെളിപ്പെടുത്തിയത്. അന്ന് കളിയാക്കുകയാണോ എന്നാണ് തോന്നിയത്. പിന്നീട് ഒരു ദിവസം കുറേനേരം ഫോണിൽ സംസാരിച്ചു. അതിന് ശേഷമാണ് പ്രണയത്തിലായത്
ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോൾ അതിനെപ്പറ്റി മീം ഇറങ്ങി, ‘ഉളുന്തൂർപേട്ടൈ നായയ്‌ക്ക് നാഗൂർ ബിരിയാണി’ എന്ന് എഴുതി ഞങ്ങളുടെ രണ്ടുപേരുടെയും പടം വച്ച് പ്രചരിപ്പിച്ചു. ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാൻ പാടില്ല?! നയൻ വന്നതിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു- എന്നും വിക്കി പറയുന്നു.