കൊച്ചി ; പിഡിപി നേതാവ് അബ്ദുൽ നാസര്‍ മദനിയുടെ വീട്ടിൽ സഹായിയായി നിന്ന് മോഷണം നടത്തിയ തിരുവനന്തപുരം പാറശാല ധനുവച്ചപുരം സ്വദേശി റംഷാദ് കൊടുംക്രിമിനലാണെന്ന് പോലീസ് .
മദനിയുടെ പിതാവിനെ ശുശ്രൂഷിക്കാന്‍ കറുകപ്പിള്ളിയിലെ വീട്ടിൽ എത്തിയതായിരുന്നു റംഷാദ്. 7 പവന്‍ സ്വര്‍ണവും 7500 രൂപയുമാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്. കേസില്‍ റംഷാദിനെ ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് െചയ്തിരുന്നു.
കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത് . ഞായറാഴ്‌ചയാണു വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മദനിയുടെ മകൻ സലാഹുദീൻ അയ്യൂബി പൊലീസിൽ പരാതി നൽകി. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റംഷാദിനെ കസ്‌റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിൽ റംഷാദ് കുറ്റം സമ്മതിച്ചു. പരിശോധനയിൽ, മലദ്വാരത്തിൽ ഒളിപ്പിച്ച 2 പവന്റെ കൈച്ചെയിൻ കണ്ടെടുത്തു. ബാക്കി സ്വർണം വിൽക്കുന്നതിനു സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണ് എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്.















