ഭോപ്പാൽ : മദ്ധ്യപ്രദേശിലെ തെണ്ടുഖേഡയിൽ നിന്ന് 10-)0 നൂറ്റാണ്ടിലെ ശിവലിംഗം കണ്ടെത്തി . ദോണി ഗ്രാമത്തിലെ പുരാതന ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള കുളത്തിന് സമീപത്ത് നിന്നാണ് ശിവലിംഗവും രണ്ടടി നീളമുള്ള ജലഹരിയും പുരാവസ്തു വകുപ്പ് കണ്ടെത്തിയത് . വിവരമറിഞ്ഞ് നിരവധി പേരാണ് ശിവലിംഗം കാണാനായി എത്തുന്നത് .
ഈ ഗ്രാമങ്ങളിൽ നിരവധി പുരാതന വിഗ്രഹങ്ങളും, ക്ഷേത്ര അവശിഷ്ടങ്ങളും ഉള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു . കലക്ടർ നേരത്തെ ഇവിടെ പരിശോധനയും നടത്തിയിരുന്നു. പുരാതന പൈതൃക ഗ്രാമമാണ് ദോണി .
ഇവിടെ നൂറ്റാണ്ടുകൾക്ക് മുൻപ് തകർന്ന ക്ഷേത്രം ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു . ഇത്തരത്തിൽ ക്ഷേത്രത്തിന്റെ സാധ്യത പരിശോധിക്കുന്നതിനായും, വിഗ്രഹങ്ങൾ തിരഞ്ഞുപിടിച്ച് ശേഖരിക്കാനും സാംസ്കാരിക, ടൂറിസം, മത ട്രസ്റ്റ്, എൻഡോവ്മെൻ്റ് വകുപ്പ് സഹമന്ത്രി ധർമേന്ദ്ര സിംഗ് ലോധി ഉത്തരവിട്ടിരുന്നു.















