മധുരമുള്ള കൊലയാളിയെന്ന് വിശേഷിപ്പിക്കുന്ന പഞ്ചസാരയെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പെടാപാട് പെടുന്നവരാണ് ഭൂരിഭാഗം പേരും. മധുരമില്ലാത്ത ഭക്ഷ്ഷണം രുചിയില്ലെന്ന് തോന്നുന്നവർ പഞ്ചസാര ഉൾപ്പെടുത്തുന്നതാണ് പതിവ്. പഞ്ചസാരയ്‌ക്ക് പകരം എന്ത് ചേർക്കുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട. ഈ 6 പദാർത്ഥങ്ങൾ പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാം. ആരോഗ്യപ്രദമായ പോംവഴികൾ ഇതാ..
തേൻ
ആന്റിബാക്ടീരിയൽ, ആന്റിഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയ തേൻ പ്രകൃതിദത്തമാണ്. പഞ്ചസാരയ്‌ക്ക് പകരം പല ആഹാരങ്ങളിലും ഉപയോഗിക്കാം.
ശർക്കര
അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ ശർക്കര മികച്ച ബദൽമാർഗമാണ്.
സ്റ്റീവിയ
സീറോ-കലോറി അടങ്ങിയ ഈ സസ്യാധിഷ്ഠിത പദാർത്ഥം ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമാണ്.
കോക്കനട്ട് ഷുഗർ
ഗ്ലൈകെമിക് ഇൻഡക്സ് കുറവുള്ള പൊട്ടാസ്യത്താൽ സമ്പന്നമായ കോക്കനട്ട് ഷുഗർ ബേക്ക് ചെയ്യാൻ പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്നതാണ്.
ഡേറ്റ് സിറപ്പ്
പോഷകങ്ങളാൽ സമ്പന്നമാണ് ഈത്തപ്പഴം. നാച്ചുറൽ ഫൈബറും മധുരവും ഇതിലടങ്ങിയിട്ടുണ്ട്. പാൻകേക്കും സ്മൂത്തികളും തയ്യാറാക്കുന്നതിന് ഉചിതമാണ്.
മേപ്പിൾ സിറപ്പ്
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മധുരമാണിത്. ഓട്ട്മീൽ, വേഫിൾസ് എന്നിവയ്‌ക്ക് മുകളിൽ ഒഴിക്കാൻ നല്ലതാണ്.















