കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ ആഗോളതലത്തിൽ നേടിയെടുത്ത പേരിനും പെരുമയ്‌ക്കും പ്രധാനമായും രണ്ട് വ്യക്തിത്വങ്ങളോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ഇതിൽ ആദ്യ സ്ഥാനക്കാരനാകുമ്പോൾ, രണ്ടാം സ്ഥാനം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അവകാശപ്പെട്ടതാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥനിൽ നിന്നും വിദേശകാര്യമന്ത്രി പദത്തിൽ എത്തിയ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് നയതന്ത്ര മേഖലയിൽ ഇന്ത്യയ്‌ക്ക് ഗുണം ചെയ്തു. വിവിധ ഭൗമരാഷ്‌ട്രീയ വെല്ലുവിളികളെ നേരിടുന്നതിനിടയിൽ ഉറച്ച വിദേശനയം രൂപപ്പെടുത്തിൽ അദ്ദേഹം പ്രധാന പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ നിലപാട് ആഗോള വേദികളിൽ കൃത്യവും സൂക്ഷവുമായി അദ്ദേഹം വ്യക്തമാക്കാറുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം ബ്രസിലിലെ ജി20 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെ വിദേശകാര്യമന്ത്രിക്ക് ലഭിച്ച പ്രശംസ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്തോനേഷ്യയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കാൻ നരേന്ദ്രമോദിയും എസ് ജയശങ്കറും ഒന്നിച്ചാണ് എത്തിയത്. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ആദ്യം പ്രധാനമന്ത്രിയെ ഹസ്തദാനം നൽകി സ്വീകരിച്ചു. പിന്നാലെ എത്തിയ ജയശങ്കർ സ്വയം പരിചയപ്പെടുത്തിയപ്പോൾ, “എനിക്ക് നിങ്ങളെ അറിയാം, നിങ്ങൾ വളരെ പ്രശസ്തനാണ്. പരിചയപ്പെടുത്തേണ്ട ആവശ്യമില്ല “ഇന്തോനേഷ്യൻ പ്രസിഡൻ്റ് പറഞ്ഞു.
😂 ‘I Know You, You’re Very Famous’ – Indonesian President Prabowo Greets EAM Jaishankar During Bilateral Talks At #G20Summit In Brazil pic.twitter.com/jvFjr5qDS6
— RT_India (@RT_India_news) November 19, 2024
ഇന്തോനേഷ്യൻ പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയിൽ, വ്യാപാരം, വാണിജ്യം, ആരോഗ്യം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയായി. പ്രബോവോ സുബിയാന്തോ ഇന്തോനേഷ്യൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.















