തെലുങ്ക് നടൻ രാംചരൺ കടപ്പ ദർഗയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് . ദർഗയിൽ നടന്ന 80-ാമത് ദേശീയ മുസൈറ ഗസൽ പരിപാടിയിൽ പങ്കെടുക്കാനാണ് രാം ചരൺ എത്തിയത് . ഈ ചടങ്ങിൽ പങ്കെടുക്കാൻ സംഗീതസംവിധായകൻ എആർ റഹ്മാൻ രാംചരണിനെ ക്ഷണിച്ചിരുന്നു.
നിലവിൽ രാം ചരൺ ഇപ്പോൾ ശബരിമല ദർശനം നടത്താൻ മാലയിട്ട് വ്രതം അനുഷ്ഠിക്കുകയാണ്. അതുകൊണ്ട് തന്നെ കറുപ്പ് ധരിച്ചാണ് അദ്ദേഹം ദർഗയിലെത്തിയത് . കൂടാതെ പ്രദേശത്തെ ദുർഗാദേവി ക്ഷേത്രത്തിലും രാംചരൺ എത്തി . അദ്ദേഹത്തിന്റെ വരവ് അറിഞ്ഞ ആരാധകർ കടപ്പ നഗരത്തിലെങ്ങും തടിച്ചുകൂടി .ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസും വരേണ്ടി വന്നു .















