ചേതശ്വർ പൂജാരയുടെ അഭാവത്തിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ്. 22ന് പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പൂജാര ഉൾപ്പെട്ടിട്ടില്ല. മൂന്നാം നമ്പരിൽ എന്നും ഓസ്ട്രേലിയൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചിട്ടുള്ള താരമാണ് പൂജാര.
11 മത്സരങ്ങളിൽ 993 റൺസാണ് താരം നേടിയത്. 47.28 ആയിരുന്നു ശരാശരി. കങ്കാരുക്കളുടെ മടയിൽ അഞ്ച് അർദ്ധസെഞ്ച്വറിയും 3 സെഞ്ച്വറിയും പൂജാരയുടെ പേരിലുണ്ട്. 2018/19 ലെ ഇന്ത്യയുടെ പരമ്പര വിജയത്തിൽ പൂജാരയായിരുന്നു താരമായത്. ഇതിന്റെ ചുവട് പിടിച്ചാണ് ജേഷ് ഹേസിൽവുഡ് ചില പരാമർശം നടത്തിയത്. പൂജാര ഇവിടെയില്ലല്ലോ അതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.
അവരിൽ കൂടുതൽ സമയം ബാറ്റ് ചെയ്യുകയും ഏറെ നേരം ഗ്രൗണ്ടിൽ ചെലവഴിക്കുന്ന താരവുമാണ് പൂജാര. എപ്പോഴും അവന്റെ വിക്കറ്റ് നേടാൻ പ്രേരിപ്പിക്കും. ഓസ്ട്രേലിയയിലെ മുൻ പരമ്പരകളിൽ മികച്ച പ്രകടനം അയാൾ നടത്തിയിട്ടുണ്ട്. –ഹേസിൽവുഡ് പറഞ്ഞു. അതേസമയം പൂജാര ഇത്തവണ ഹിന്ദി കമന്ററി പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്.