ലക്നൗ : പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ വിതരണം ചെയ്യാനായി ബംഗ്ലാദേശിൽ നിന്ന് എത്തിച്ച കള്ളനോട്ടുകൾ പിടികൂടി . 1.97 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മുഹമ്മദ് സുലൈമാൻ അൻസാരി, ഇദ്രിഷ് എന്നിവരെയാണ് യു പി എ ടി എസ് അറസ്റ്റ് .വാരാണസിയിലെ സാരാനാഥിൽ നിന്നാണ് ഇരുവരും പിടിയിലായത്.
ഇവരുടെ കൂട്ടാളിയായ സക്കീറിനായി തിരച്ചിൽ നടത്തിവരികയാണ്. സക്കീറാണ് ബംഗ്ലാദേശിൽ നിന്ന് കള്ളനോട്ടുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനി . ബിഹാറിലെ വൈശാലി ജില്ലക്കാരാണ് സുലൈമാനും ഇദ്രിഷും. മാൾഡയിൽ സുലൈമാൻ പഞ്ചർ കട നടത്തിയിരുന്ന സമയത്താണ് ബന്ധപ്പെടുന്നത്.
സുലൈമാനും ഇദ്രിസിനും സക്കീർ കള്ളനോട്ട് നൽകാറുണ്ടായിരുന്നു. അത് ഇരുവരും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യും. നവംബർ 19ന് പശ്ചിമ ബംഗാളിൽ നിന്ന് വ്യാജ നോട്ടുകളുമായി വാരാണസിയിൽ ചിലർ എത്തിയതായി എടിഎസിന് വിവരം ലഭിച്ചിരുന്നു .തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത് . ഇതിനിടെയാണ് ഫരീദ്പൂർ ബൈപാസിൽ സുലൈമാനും ഇദ്രിഷും ബാഗുമായി നിൽക്കുന്നത് കണ്ടു. പോലീസിനെ കണ്ടയുടൻ ഇരുവരും ഓടാൻ തുടങ്ങി.
സംശയം തോന്നിയ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൈവശം കള്ളനോട്ടുകളാണെന്ന് മുഹമ്മദ് സുലൈമാൻ വെളിപ്പെടുത്തിയത് .അടുത്ത വർഷം ജനുവരിയിൽ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ചിലവഴിക്കാനാണ് രണ്ട് ലക്ഷത്തോളം രൂപയുടെ വ്യാജനോട്ടുകൾ എത്തിച്ചത് . നേരത്തെ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി സുലൈമാൻ ബിഹാർ പോലീസിന്റെ പിടിയിലായിരുന്നു. അറസ്റ്റിന് മുൻപ് ചായയും , പലഹാരങ്ങളും വാങ്ങി കഴിക്കാനും ഇവർ ഈ കള്ളനോട്ടുകളാണ് ഉപയോഗിച്ചത് .















