ബാഗൽക്കോട്ട് ; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബസവരാജേശ്വരി യരണാല എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്.
വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത്. സുഹൃത്തിന് വന്ന ഹെയർ ഡ്രയർ ബസവരാജേശ്വരി വാങ്ങി വയ്‌ക്കുകയായിരുന്നു . ഓൺ ചെയ്ത് നോക്കുന്നതിനിടെയാണ് ഇത് പൊട്ടിത്തെറിച്ചത് .ബസവരാജേശ്വരിയുടെ ഭർത്താവ് പാപണ്ണ യരണ സൈനികനായിരുന്നു. 2017ൽ ജമ്മു കശ്മീരിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് അദ്ദേഹം മരിച്ചത്.















