നടൻ മേഘനാഥന്റെ ഓർമകൾ പങ്കുവെച്ച് നടി വിന്ദുജ മേനോൻ. വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച നടൻ ജീവിതത്തിൽ വെറും പാവമായിരുന്നുവെന്ന് വിന്ദുജ പറഞ്ഞു. അമ്മ മീറ്റിംഗിനാണ് അവസാനമായി കണ്ടെതെന്നും അന്നും പതിവ് പോലെ സ്നേഹത്തെടെ സംസാരിച്ചെന്നും നടി സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
“കൈയിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോ ശെരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജുധർമമൻ സംവിധാനം ചെയ്ത ”കഥയറിയാതെ’ അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവംപിടിച്ച ഒരു സ്നേഹനിധിയായിരുന്നു. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡാണന്ന്. അവസാനം ‘അമ്മ” മീറ്റിംഗിന് കണ്ണുമ്പോഴും ഹൃദ്യമായ കുശലാന്വേഷണം” വിന്ദുജ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മേഘനാഥന്റെ അന്ത്യം. 60 വയസായിരുന്നു. 1983 ൽ പുറത്തിറങ്ങിയ ചിത്രമായ അസ്ത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി 50 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.















