ന്യൂഡൽഹി: ഗ്യാൻവാപി കേസിൽ സുപ്രീം കോടതി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചു. മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. രണ്ടാഴ്ചയ്‌ക്കകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
അഭിഭാഷക സംഘം നടത്തിയ പഠനത്തിലാണ് തർക്ക മന്ദിരത്തിൽ ശിവലിംഗം കണ്ടെത്തിയത്. എന്നാൽ പള്ളിക്കുള്ളിലെ വസുഖാര സീൽ ചെയ്തിരിക്കുന്നതിനാൽ പരിശാധന അനുവദിക്കാൻ കഴിയില്ലെന്ന് നിലപാടാണ് പള്ളിക്കമ്മിറ്റി സ്വകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്. തുടർന്ന് മസ്ജിദിനുളളിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആർക്കോയോളജിക്ക സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധ ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം ഹർജി നൽകി. ഇത് പരിഗണിച്ചാണ് മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.
കാശി വിശ്വനാഥ്- ഗ്യാൻവാപി തർക്കവുമായി ബന്ധപ്പെട്ട് വാരണസിയിലെ കീഴ്‌ക്കോടതിയിൽ 15 കേസുകൾ വാദം നടക്കുന്നുണ്ട്. ഈ കേസുകൾ അലബാദ് ഹൈക്കോടതിയിലേക്ക് മാറ്റണണെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലും മാനേജ്മെൻറ് കമ്മിറ്റിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.