തെന്നിന്ത്യൻ സൂപ്പർതാരവും രാഷ്‌ട്രീയപ്രവർത്തകയുമായി ഖുശ്ബു സുന്ദർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഭിനയിക്കുന്ന തുടക്ക നാളുകളിൽ ഒരു സൂപ്പർ നായകനിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം ഇഫിയിലെ( അന്താരാഷ്‌ട്ര ചലച്ചിത്ര മേള) ഒരു ഓപ്പൺഫോറത്തിൽ വ്യക്തമാക്കിയത്.
സ്ത്രീക്ക് സിനിമ മേഖലയിൽ മാത്രമല്ല ചൂഷണം നേരിടുന്നത്. എല്ലായിടത്തുമുണ്ട്. ഷെയർ ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ, ലോക്കൽ ട്രെയിനിലോ എന്തിനേറെ വിമാനത്തിലോ യാത്ര ചെയ്യുമ്പോഴോ.. എല്ലായിടത്തും! സിനിമ മേഖയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇത്. ആരെങ്കിലും നമ്മളെ ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അപ്പോഴും പിന്നെയും പ്രതികരിണക്കണം. മറ്റൊന്നും ചിന്തിക്കാതെ പ്രതികരിക്കണം. അതിന് കരിയറോ പ്രശ്നങ്ങളോ വെല്ലുവിളിയാകരുത്.
ഒരു ഹീറോ എന്നോട് ചോദിച്ചു. ആരും ഇല്ലാതിരിക്കുന്ന സമയത്ത് ഒരു അവസരം തരുമോ? അയാളുടെ ഉദ്ദേശം എന്താണെന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലോ? ഞാൻ അപ്പോൾ തന്നെ ചെരുപ്പെടുത്തിട്ട് പറഞ്ഞു. ഇത് 41 സൈസുണ്ട്. ഇവിടെവച്ച് രഹസ്യമായി കൊള്ളുമോ അതോ യൂണിറ്റിന്റെ മുന്നിലിട്ട് വോണോ എന്ന്. ആ സമയത്ത് ഞാനൊരു പുതുമുഖമാണെന്നോ ഭാവിയെ ബാധിക്കുമെന്നോ ഞാൻ ചിന്തിച്ചില്ല, പ്രതികരിച്ചു . അഭിമാനമാണ് വലുതെന്ന ചിന്തയാണ് എന്നെകൊണ്ട് അതിന് പ്രേരിപ്പിച്ചത്.—ഖുശ്ബു പറഞ്ഞു.
View this post on Instagram
“>