സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടോ? വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായവർക്കായി പുതിയൊരു ബ്രെയിൻ-ടീസർ പസിൽ ഇതാ..

ചിത്രത്തിൽ ആകെയൊരു പച്ചമയം കാണാം. ഈ ഗ്രീൻ ആർമി മറ്റാരുമല്ല, കള്ളിമുൾച്ചെടികളാണ്. വിവിധ നിറങ്ങളിലുള്ള ചട്ടികളിൽ വച്ചിരിക്കുന്ന കള്ളിമുൾച്ചെടികൾ. വ്യത്യസ്ത ഉയരത്തിലും വീതിയിലുമാണ് ഓരോ കള്ളിമുൾച്ചെടിയും നിൽക്കുന്നത്. ചിലതിന് മറ്റേതിനാക്കാൾ ശാഖകളുമുണ്ട്. എന്തായാലും തൊട്ടാൽ കൈ മുറിക്കുന്ന ഈ കള്ളിച്ചെടികൾക്കിടയിൽ പേടിച്ചുവിറച്ച് ഒരു കക്ഷിയിരിപ്പുണ്ട്. ഗ്രീൻ ആപ്പിൾ.. ചിത്രമാകെ പരിശോധിച്ച് കള്ളിച്ചെടികളുടെ ഇടയിൽ നിന്ന് ഗ്രീൻ ആപ്പിളിനെ കണ്ടെത്താമോ?
സെക്കൻഡുകൾ കൊണ്ട് കണ്ടെത്തിയോ? എങ്കിൽ നിങ്ങളുടെ നിരീക്ഷണപാടവം ഗംഭീരം തന്നെ. എന്നാൽ ഈ ബ്രെയിൻ ടീസറിൽ നിന്ന് ഉത്തരം കണ്ടെത്താൻ കഴിയാതെ പോയവർക്ക് ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നോക്കി ഉത്തരം കണ്ടെത്താം..
















