കടയുടമയെ അസഭ്യം പറയുന്ന നടൻ വിനായകന്റെ ദൃശ്യങ്ങൾ പുറത്ത്. ഗോവയിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. വെള്ള ടീഷർട്ടും ഷോർട്ടുമാണ് വേഷം ആക്രോശിച്ച് സംസാരിക്കുന്നതിനിടെ കൈകൾ വിറയ്‌ക്കുന്നത് കാണാം. ഇംഗ്ലീഷിലാണ് നടന്റെ പ്രകടനം. ഇതിനുപിന്നാലെ ഇതു വല്ല ഷൂട്ടിംഗിന്റെയും ഭാഗമാണോയെന്ന് സംശയമുന്നയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്. ” അദ്ദേഹം മയക്കുമരുന്നിന് അടിമയാണെങ്കിൽ അത്തരം കഴിവുകൾ പാഴായിപ്പോകുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്, ഒന്നുകിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് അല്ലെങ്കിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട് എന്തായാലും നല്ലതായി തോന്നുന്നില്ല, അയാൾ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്..” എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Vinayakan 🤦🏻🤷🏻 pic.twitter.com/OgFe4yH7eC
— AB George (@AbGeorge_) November 22, 2024
എന്നാൽ ഇത് സിനിമ ചിത്രീകരണമല്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ മറ്റൊരു പ്രതികരിച്ചത്. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിന് ഹൈദരാബാദ് പൊലീസ് അടുത്തിടെ നടനെതിരെ കേസെടുത്തിരുന്നു.