കുറുവ സംഘത്തിന്റെ ഭീതിയിലാണ് നാട് . മോഷണത്തിനിരയാകുമോ എന്ന ഭീതിയാണ് ഇരുട്ടായാല്‍ എങ്ങും. അതിനിടെ പൊലീസിനെ നട്ടം തിരിയിക്കുകയാണ് ആലപ്പുഴയില്‍ നിന്ന് പിടിയിലായ സന്തോഷ് ശെല്‍വം.
എന്ത് ചോദിച്ചാലും സത്യം താന്‍ ആരാധിക്കുന്ന കാമാച്ചിയമ്മനോട് മാത്രമേ പറയൂവെന്നാണ് സന്തോഷ് പോലീസിനോട് പറയുന്നത് .ഇതോടെ സന്തോഷ് ശെല്‍വത്തിന്‍റെ കസ്റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുന്‍പേ ഇയാളെ പൊലീസ് കോടതിയില്‍ തിരികെ ഹാജരാക്കി.
കുറുവമോഷണസംഘത്തിലെ പ്രധാനിയാണ് സന്തോഷ് ശെല്‍വം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വേലനും പശുപതിയും നാടുവിട്ടുവെന്ന സൂചനകളെത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് സന്തോഷും പോലീസിനോട് ഒന്നും പറഞ്ഞിട്ടില്ല . എന്ത് ചോദിച്ചാലും കാമാച്ചിയമ്മനോട് പറയാം എന്നാണ് സന്തോഷിന്റെ മറുപടി.
അതിനിടെ എറണാകുളം വടക്കന്‍ പറവൂരിലെ ജനങ്ങള്‍ കുറുവ സംഘത്തെ പിടികൂടൻ നൈറ്റ് പട്രോളിംഗ് പോലീസ് സംഘത്തിനൊപ്പം ചേരുന്നുണ്ട് . കൂട്ടിന് കളരി അഭ്യാസികളെയും കൂട്ടിയാണ് നാട്ടുകാരുടെ തെരച്ചിൽ.















