ഏറെ നാളത്തെ വറുതിക്കൊടുവിലാണ് വിരാട് കോലി റെഡ് ബോളിൽ ഒരു സെഞ്ച്വറി തികയ്‌ക്കുന്നത്.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പെർത്തിലെ കാണികളെ ആവേശഭരിതരാക്കി കരിയറിലെ 30-ാം സെഞ്ച്വറിയാണ് വിരാട് നേടിയത്. ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനെയാണ് താരം ഇന്ന് മറികടന്നത്. ലബുഷെയ്നിനെ ഫോർ അടിച്ചാണ് കോലി സെഞ്ച്വറി തികച്ചത്. ഇതിന് പിന്നാലെ തന്റെ ഐക്കോണിക് ശൈലിയിലുള്ള സെഞ്ച്വറി ആഘോഷവും ഉണ്ടായിരുന്നു.
സ്റ്റാൻഡിൽ വിരാടിന് പിന്തുണയുമായി ഭാര്യയും നടിയുമായ അനുഷ്ക ശർമയുമുണ്ടായിരുന്നു. താരത്തിന് ഫ്ലൈയിംഗ് കിസ് നൽകുന്ന വീഡിയോയാണ് വൈറലായത്. 143 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പടെയായിരുന്നു ഇന്നിംഗ്സ്. കോലി സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തു.കരിയറിലെ 81-ാം സെഞ്ച്വറിയാണ് വിരാട് ഇന്ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലെ താരത്തിന്റെ ഏഴാം സെഞ്ച്വറിയായിരുന്നു. ഗവാസ്കറുടെ 30 സെഞ്ച്വറികളെന്ന റെക്കോർഡിനൊപ്പം എത്താനും കോലിക്കായി.
He’s back! Virat Kohli hits his 30th Test ton!#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/X6P7RnajnX
— cricket.com.au (@cricketcomau) November 24, 2024
“>















