ഛത്തീസ്ഗഡ്: സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന് പരിക്ക്. സുക്മയിലെ റായ്ഗുഡെമിനും തുമൽപാഡിനും ഇടയിലാണ് സ്‌ഫോടനം നടന്നതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്. സ്‌ഫോടക വസ്തുക്കൾ മറ്റിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടോയെന്നതടക്കം പരിശോധിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ ജവാൻ നിരീക്ഷണത്തിലാണ്. സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം സുക്മ ജില്ലയിലിൽ മാവോയിസ്റ്റുകളും ഡിആർജി ജവാൻമാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 10 നക്‌സലുകൾ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ എകെ47, എസ്എൽആർ തുടങ്ങി നിരവധി ആയുധ ശേഖരങ്ങൾ കണ്ടെടുത്തു.















