ടെൽ അവീവ്: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ ഭീകരാക്രമണം. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 160 ഓളം പ്രൊജക്ടൈലുകൾ തൊടുത്തുവിട്ടതായി ഹിസ്ബുള്ള വ്യക്തമാക്കി. ലെബനനിലെ ബെയ്‌റൂട്ടിൽ ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണം.
തെക്കൻ ഇസ്രായേലിലെ അഷ്ദോദ് നാവിക താവളം ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോൺ ആക്രമണവും നടത്തി. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ഇസ്രായേലിലേക്ക് തൊടുത്ത 55 ഓളം പ്രൊജക്ടൈലുകളിൽ പലതും തടഞ്ഞതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചെന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹിസ്ബുള്ളയ്‌ക്കെതിരായുള്ള ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടി ഇസ്രായേൽ കടുപ്പിച്ചിരുന്നു. വെടിനിർത്തൽ ചർച്ചയ്‌ക്കിടെയായിരുന്നു ഭീകരർക്കെതിരായുള്ള ആക്രമണം ഇസ്രായേൽ സൈന്യം ശക്തമാക്കിയത്. ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 65 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.