വിവാമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഭാര്യ ഐശ്വര്യ റായിയെ അഭിനന്ദിച്ച് നടൻ അഭിഷേക് ബച്ചൻ. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെക്കുറിച്ച് അദ്ദേഹം വാചാലനായത്. അമ്മ ജയാബച്ചൻ അഭിനയ കരിയർ മാറ്റിവച്ചതിനെ ഉപമിച്ചാണ് താരം ഐശ്വര്യയെ പ്രശംസിച്ചത്. ഞാൻ ജനിച്ചപ്പോൾ അമ്മ അഭിനയം നിർത്തി. മക്കളൊടൊപ്പം സമയം ചെലവഴിക്കാനായിരുന്നു ഇത്. അച്ഛൻ അടുത്തില്ലാത്തതിന്റെ വിടവ് ഞങ്ങൾ ഒരിക്കലു അനുഭവിച്ചിട്ടില്ല. കാരണം ജോലികഴിഞ്ഞ് അച്ഛൻ രാത്രി വീട്ടിലേക്ക് വരുമെന്ന് കരുതുന്നു.
അതേസമയം എന്റെ വീട്ടിൽ, ഞാൻ ഭാഗ്യവാനാണ്. എനിക്ക് പുറത്തുപോയി സിനിമകൾ ചെയ്യാൻ കഴിയുന്നു. പക്ഷേ ഐശ്വര്യ ആരാധ്യക്കൊപ്പം വീട്ടിലാണ്. അതിന് ഞാൻ ഐശ്വര്യയോട് വലിയൊരു നന്ദി പറയുന്നു. പക്ഷേ കുട്ടികൾ അതിനെ എങ്ങനെ കാണുമെന്ന് അറിയില്ല. അവർ നിങ്ങളെ മൂന്നാമതാെരാളായി കാണില്ല. നിങ്ങൾ അവർക്കെപ്പോഴും സ്പെഷ്യലായിരിക്കും,ആദ്യത്തെയാൾ.—–അഭിഷേക് പറഞ്ഞു.കഴിഞ്ഞ ആഴ്ച ആരാധ്യയുടെ ജന്മദിനത്തിന് ഐശ്വര്യ കുറച്ച് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിന്നു. ഇതിൽ അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ഇല്ലാത്തതും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.