തിരുവനന്തപുരം: എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചെന്ന തെളിവുകൾ ജനം ടിവി പുറത്ത് വിട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി നേതാക്കളെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. രാഹുലിന് പതിനായിരം വോട്ട് നൽകിയെന്ന എസ്ഡിപിഐ ജില്ലാ നേതാവും തുറന്ന് സമ്മതിച്ചതിന് പിന്നാലെ പ്രതികരിച്ച് മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജ്.
” തന്നെ തോൽപ്പിക്കാൻ പൂഞ്ഞാറിൽ ചെയ്ത അതേ തന്ത്രമാണ് പാലക്കാടും പരീക്ഷിച്ചത്. ഇനി കേരളത്തിൽ മുഴുവനായും അവർ ഇത് പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് 40,000 മുസ്ലീം വോട്ടുകളുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ദിവസം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പിഎഫ്ഐയും ലീഗും ഒന്നിച്ചിരുന്ന് ചർച്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നതാണ്. കെ.ടി ജലീലും ഇതിൽ പങ്കെടുത്തിരുന്നു. മുൻപ് പൂഞ്ഞാറിൽ നടന്നതാണ് പാലക്കാട് ആവർത്തിക്കാൻ പോകുന്നതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
പൂഞ്ഞാറിൽ 27,000 മുസ്ലീം വോട്ടുണ്ടായിരുന്നു. ഈ വോട്ട് മുഴുവൻ കോൺഗ്രസ് വർഗീയമായി പിടിച്ചപ്പോഴാണ് ഞാൻ തോറ്റത്. അടുത്തത് തൊടുപുഴയിലാണെന്ന് എന്നോട് അവർ ഫോണിൽ പറഞ്ഞിരുന്നു. തൊടുപുഴയിൽ നടക്കാത്തത് കൊണ്ട് പാലക്കാട് പരീക്ഷിച്ചു. ഇന്ത്യ രാജ്യത്തെ വിഭജിച്ച് പാകിസ്താനിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന മുസ്ലീം ഫണ്ടമെന്റലിസ്റ്റുകളുടെ വോട്ട് വാങ്ങിയാണ് രാഹുൽ ജയിച്ചതെന്നും പി. സിജോർജ് കൂട്ടിച്ചേർത്തു.















