മനാമ : ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രയയപ്പ് നൽകി ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി. അംഗങ്ങളായ സിനോജ് ദേവസ്യ, മോനിച്ചൻ എന്നിവർക്കാണ് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകിയത്.
ദേശീയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഷിബിൻ തോമസ് ഇരുവർക്കും കൈമാറി. സംഘടനാ പ്രവർത്തനരംഗത്ത് ഇരുവരും നൽകിയ എല്ലാ പിന്തുണകളും എന്നും ഓർമിക്കുമെന്ന് ഷിബിൻ തോമസ് പറഞ്ഞു.
ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ആക്ടിംഗ് ട്രെഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കോർ കമ്മിറ്റി, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, അഭ്യൂദയാകാംശികൾ എന്നിവർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.