വഖ്ഫിന്റെ ഭീകരത കേരളം അടുത്തറിഞ്ഞത് മുനമ്പം എന്ന തീരദേശ ഗ്രാമത്തിലൂടെയാണ്. ഇതിന് മുമ്പ് മലയാളിക്ക് വഖ്ഫ് ഭേദഗതി ബിൽ ഇസ്ലാം വിരുദ്ധമായ ബിൽ മാത്രമായിരുന്നു. ഇടത്-വലത് മുന്നണികൾ പാടിപഠിപ്പിച്ചതും അതായിരുന്നു. കേന്ദ്രസർക്കാർ വഖ്ഫ് ഭേദഗതി ബിൽ കൊണ്ടു വന്നതിന് പിന്നാലെ നിയമസഭ ഇതിനെ എതിർത്ത് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുനമ്പം വിഷയം കത്തിപ്പടർന്നത്. ഇതോടെ ബിൽ കേരളജനതയുടെ ഇടയിലും വലിയ ചർച്ചയായി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുന്ന വഖ്ഫ് ദേദഗതി ബില്ലിനെ (2024) കുറിച്ച് വിശദമായി മനസ്സിലാക്കാം.
- വഖ്ഫ് ആക്ട്, 1995 ന്റെ പേര് ‘ യൂണിഫൈഡ് വഖഫ് മാനേജ്മെൻറ് എംപവർമെന്റ് എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് ‘ എന്നാക്കി മാറ്റും.
- 5 വർഷമെങ്കിലും മുസ്ലിമായി ജീവിച്ച ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഉള്ള സ്വത്തു മാത്രമേ വഖ്ഫ് ചെയ്യാൻ കഴിയു.
- സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖ്ഫ് ചെയ്യരുത്.
- വഖഫ് ബൈ യൂസർ എന്ന അവകാശം ഉപയോഗിച്ച് വാടകക്കാരനോ ലീസിന് എടുത്ത ആളോ അത്തരം വസ്തുക്കൾ വഖഫ് ചെയ്യരുത്.
- ഇതുവരെ വഖ്ഫ് സ്വത്തുക്കൾ സർവ്വേ ചെയ്യുന്നത് വഖ്ഫിന് സ്വന്തം സർവ്വേ കമ്മീഷൻ ആയിരുന്നു എങ്കിൽ ഇനിമുതൽ അത് ജില്ലാ കളക്ടർ നിയോഗിക്കുന്ന സർവ്വേയർ ആയിരിക്കും.
- ഇതുവരെ വഖ്ഫ് ബോർഡിൽ സുന്നികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി മുതൽ അതിനുപകരം സുന്നി, ആഗാഖാനി, ഷിയാ, ബോറ അഹമ്മദീയ, ജമാഅത്തെ എന്നീ മുസ്ലീം വിഭാഗങ്ങളെയും ഉൾപ്പെടുത്തും.
- ഇതുവരെ വഖ്ഫ് ബോർഡിൽ സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇനിമുതൽ രണ്ട് സ്ത്രീകളെ കൂടി ഉൾപ്പെടുത്തും.
- ഇനിമുതൽ വഖ്ഫ് ബോർഡിൽ നോൺ മുസ്ലിം മെമ്പർമാരെയും ചേർക്കും കാരണം ഇന്ത്യയിൽ ധാരാളം നോൺ മുസ്ലിം വസ്തുക്കൾ ചെയ്യപ്പെട്ടു പോയിട്ടുണ്ട്.
- ഇപ്പോൾ വഖ്ഫ് ചെയ്തിരിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കൾക്ക് ഒരു രജിസ്ട്രർ ഇല്ല. അതിനായി ഒരു സെൻട്രൽ പോർട്ടൽ നിലവിൽ വരും. അതിൽ മാത്രമേ വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. അതിന് കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കും.
- ആരുടെയെങ്കിലും ഭൂമി വഖ്ഫ് ചെയ്യുന്ന പക്ഷം അയാളെ മുൻകൂട്ടി അറിയിച്ച് അയാൾക്ക് പറയാനുള്ള വാദമുഖങ്ങൾ മുഴുവൻ കേട്ടതിനു ശേഷമേ ആ ഭൂമി വഖ്ഫ് ചെയ്യാൻ പാടുള്ളൂ.
- ഇതുവരെ വഖ്ഫ് സ്വത്തുക്കളിൽ തർക്കം ഉണ്ടായാൽ അന്തിമമായ തീരുമാനമെടുക്കുന്നത് വഖ്ഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു .എന്നാൽ ഇനിമുതൽ അത് ഇന്ത്യൻ കോടതികളുടെ കീഴിലേക്ക് വരും. അക്കാര്യത്തിൽ അപ്പീൽ കൊടുക്കാൻ ഹൈക്കോടതിയിൽ 90 ദിവസം എന്ന് സമയപരിധിയും നിശ്ചയിക്കും.
- വഖ്ഫ് സ്വത്തുക്കളുടെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്ന മുത്തവല്ലി എല്ലാ മാസവും സെൻട്രൽ പോർട്ടലിൽ വഖ്ഫ് സ്വത്തുക്കളുടെ മാസ കണക്കുകളും വർഷാവസാനം വർഷ കണക്കും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- വഖ്ഫ് ഭൂമിയിൽ കയ്യേറ്റം നടന്നാൽ അത് ഒഴിപ്പിക്കാനുള്ള ക്രിമിനൽ അധികാരം വഖ്ഫ് ട്രിബൂണലിന് ആയിരുന്നു. ഇനി അത് ജില്ലാ കളക്ടർ ലേക്ക് മാറും.
- ജില്ലാ കളക്ടറെയും രജിസ്ട്രാറെയും ബോർഡിനു മുൻപിൽ വിളിച്ചു വരുത്താനും, അവർക്ക് ഉത്തരവ് നൽകാനുമുള്ള വഖ്ഫ് ബോർഡിന്റെ അധികാരം എടുത്തുമാറ്റും.
- വഖ്ഫ് സ്വത്തുക്കളിൽ സംശയം തോന്നിയാൽ അത് പരിശോധിച്ച് തീരുമാനം എടുക്കുന്നത് വഖ്ഫ് ട്രൈബ്യൂണൽ തന്നെ ആയിരുന്നു. ഇനിമുതൽ അത്തരം അന്വേഷണം നടത്തുന്നത് ജില്ലാ കളക്ടറും തീരുമാനം എടുക്കുന്നത് ഇൻഡ്യൻ കോടതിയിലും ആയിരിക്കും.
വഖ്ഫ് ഭൂമിയുടെ ഉപയോഗത്തെ സംബന്ധിച്ച് കൃത്യമായ നിർവചനം നിലവിലുണ്ട്. അനാഥാലയം , വിദ്യാലയം, ദേവാലയം. എന്നിവയുടെ നിർമ്മാണം,ചാരിറ്റി പ്രവർത്തനങ്ങൾ , എന്നിവയ്‌ക്ക് മാത്രമേ വഖ്ഫ് ചെയ്ത ഭൂമി ഉപയോഗിക്കാവൂ എന്ന് വഖ്ഫ് നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വഖ്ഫ്ഭൂമി ഒരു കാരണവശാലും കൊമേഷ്യൽ ആയിട്ടുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന് കൃത്യമായ നിർദ്ദേശമുണ്ട് . ജോയിൻ പാർലമെൻറ് കമ്മിറ്റിയും ഇത് പറഞ്ഞിട്ടുണ്ട്. കർണ്ണാടക കോൺഗ്രസ് നേതാവ് റഹ്മാൻഖാൻ കേന്ദ്ര ന്യൂനപക്ഷമന്ത്രിയായിരിക്കെ ( 2012-2014 ) കോൺഗ്രസ് ഗവൺമെൻറ് വച്ച ജോയിൻ പാർലമെൻറ് കമ്മിറ്റിയാണ് ഇത് എടുത്തു പറഞ്ഞിട്ടുള്ളത്.
മുകളിൽ പരാമർശിച്ച പോയിന്റുകൾ മാത്രമല്ല വഖ്ഫിൽ വരുന്ന ഭേദഗതികൾ . ജോയിൻറ് പാർലമെൻററി കമ്മിറ്റിയുടെ മുന്നിലിരിക്കുന്ന ഈ വിഷയം എപ്രകാരമാണോ ജോയിൻറ് പാർലമെൻറ് കമ്മിറ്റി ശുപാർശകളോടുകൂടി സർക്കാരിന് സമർപ്പിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അവ അത് പാർലമെൻറിൽ സമർപ്പിക്കുകയും പാർലമെൻറിൽ സമർപ്പിക്കുമ്പോൾ നടക്കുന്ന ചർച്ചകളുടെയും ഭേദഗതികളുടെയും കൂടി അടിസ്ഥാനത്തിൽ പാർലമെൻറ് പാസാക്കുന്ന നിയമമായിരിക്കും ഇനി വരാൻ പോകുന്ന വഖ്ഫ് ബോർഡിലെ ഭേദഗതികൾ.
അൽപ്പം ചരിത്രം
ഇസ്ലാമിക മതവിശ്വാസികൾ മതപരമായ ആവശ്യങ്ങൾക്ക് സ്വത്ത് മാറ്റിവെക്കുക എന്ന സങ്കല്പമാണ് വഖ്ഫ് തത്വത്തിൽ അടങ്ങിയിരിക്കുന്നത്. രാജ്യത്ത് മതപരമായ വേർതിരിവുകൾ നിലനിർത്തിക്കൊണ്ട് വിഭജിച്ചു ഭരിക്കുക എന്ന ആസൂത്രിത പദ്ധതിക്ക് അനുസൃതമായാണ് 1936 ൽ ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ വഖ്ഫ് നിയമം ആവിഷ്‌കരിച്ചത്. വിഭജനാനന്തരം രാജ്യത്തുണ്ടായ പലായനങ്ങൾക്ക് ശേഷം, കോൺഗ്രസ് തുടക്കം മുതൽ അനുവർത്തിച്ചുപോന്ന മുസ്‌ലിം പ്രീണന നയത്തിന്റെ തുടർച്ചയെന്നോണം 1954 ൽ നെഹ്‌റു സർക്കാർ പാകിസ്താനിലേക്ക് പോയ മുസ്‌ലിങ്ങളുടെ സ്വത്തുക്കൾ കൂടി വഖ്ഫിന് കൈമാറി. 1995 ൽ നരസിംഹറാവുവിന്റെ ഭരണകാലത്തും 2013 ൽ മൻമോഹൻ സിംഗിന്റെ കാലത്തും കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ കോൺഗ്രസ് സർക്കാരുകൾ വഖ്ഫ് നിയമത്തെ ഭീഷണമാംവിധം പരിഷ്‌കരിച്ചു.
കടപ്പാട്- അഡ്വ. ജയസൂര്യൻ















