പലർക്കും വിവാഹപരസ്യങ്ങൾ വായിക്കാൻ ഇഷ്ടമാണ് . ഇരു കുടുംബത്തിന്റെ ഒരു ചെറു വിവരണം തന്നെയാണ് പലപ്പോഴും ഇത്തരം പരസ്യങ്ങളിൽ . ചില പരസ്യങ്ങൾ ഉള്ളടക്കം കാരണം വ്യാപകമായി ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ എക്സിൽ പ്രചരിക്കുന്ന ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പരസ്യം നൽകിയിരിക്കുന്നത് 30 കാരിയായ ഫെമിനിസ്റ്റ് യുവതിയ്‌ക്ക് വേണ്ടിയാണ് . സുന്ദരനും സുമുഖനുമായ 25 നും 28 നു ഇടയിൽ പ്രായമുള്ള യുവാക്കളിൽ നിന്നാണ് വരനെ തേടുന്നത്. യുവാവ് സ്വന്തമായി ബിസിനസും ബംഗ്ലാവും 20 ഏക്കർ ഫാം ഹൗസുമുള്ളയാളായിരിക്കണം. പാചകവും അറിഞ്ഞിരിക്കണം എന്നാണ് ഡിമാൻഡ് .
മുതലാളിത്തത്തിനെതിരെ സാമൂഹിക മേഖലയിൽ ജോലി ചെയ്യുന്ന യുവതി വിദ്യാസമ്പന്നയാണെന്നും പരസ്യത്തിൽ പറയുന്നു .curbyourpatriarchy@gmail.com എന്നൊരു ഈമെയിൽ വിലാസവും പരസ്യത്തിൽ ചേർത്തിട്ടുണ്ട്.















