മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 16 വർഷം . ആയുധധാരികളായ ലഷ്‌കർ ഇ ത്വയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ 22 വിദേശീകളടക്കം 166 പേർ കൊല്ലപ്പെടുകയും 300 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.
ഇന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരവുമായി ആ ഓർമ്മകളിലാണ് രാജ്യം . വ്യവസായിയും , മഹീന്ദ്ര ഗ്രൂപ്പിന്റെ സാരഥിയുമായ ആനന്ദ് മഹീന്ദ്ര ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പങ്ക് വച്ചതിനൊപ്പം ഒരിക്കലും മറക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്ക് വച്ചിരിക്കുന്നത് . ഒപ്പം സ്പാനിഷ് തത്വചിന്തകൻ ജോർജ്ജ് സന്തയാന വാക്കുകളും കുറിച്ചിട്ടുണ്ട് ‘ ഭൂതകാലത്തെ ഓർക്കാൻ കഴിയാത്തവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്.‘ എന്നാണ് വരികൾ . ഒപ്പം ‘ ഞങ്ങൾ ഇത് മറക്കില്ല ‘ എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചിട്ടുണ്ട് . നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത് .















