കൊച്ചി; മാദ്ധ്യമപ്രവർത്തന രംഗത്തെ മികവിനുള്ള ലീലാ മേനോൻ പുരസ്കാരം ജനം ടിവി കൊച്ചി റീജിയണൽ ന്യൂസ് ഹെഡ് ആർ. ബീനാറാണിക്ക്. ദൃശ്യമാദ്ധ്യമ രംഗത്തെ മികച്ച ഫീച്ചറിനാണ് പുരസ്കാരം.
അന്തരിച്ച പ്രശസ്ത മാദ്ധ്യമപ്രവർത്തക ലീലാ മേനോന്റെ സ്മരണയ്‌ക്കായി കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയതാണ് പുരസ്കാരം. വിദേശ വനിതാ സംരംഭക കേരളത്തിൽ കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച് ബീനാറാണി നൽകിയ വാർത്തയാണ് പുരസ്കാരത്തിന് അർഹയാക്കിയത്.
പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ലീലാ മേനോൻ പുരസ്കാരം പ്രശസ്ത പത്രപ്രവർത്തകൻ കെ.കെ മധുസൂദനൻ നായർക്ക് സമ്മാനിക്കും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.















