ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോടതിക്ക് പുറത്തുനടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. സെയ്ഫുൾ ഇസ്ലാം അലിഫ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്.
State-lawyer Saiful Islam Alif was killed today during protests at CTG court premises when supporters of former @iskcon monk Chinmoy Krishna Das blocked the prison van carrying him to jail. Meanwhile, police lob sound grenades to disperse them. 7-8 are hospitalized. #ISKCON pic.twitter.com/Rm295FuBye
— Mehedi Hasan Marof (@MehediMarof) November 26, 2024
ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ബംഗ്ലാദേശിലെ ചിറ്റഗോങ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ജാമ്യം നിഷേധിച്ച കോടതി ഉത്തരവിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതിഷേധിച്ചു. ഇസ്കോൺ സന്യാസിയെ ജയിലിലേക്ക് കൊണ്ടുപോകാൻ വാനിൽ കയറ്റിയതോടെ പ്രതിഷേധം ആളിക്കത്തി. കൃഷ്ണ ദാസിനെ കൊണ്ടുപോകുന്ന ജയിൽ വാൻ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ പൊലീസ് ആക്രമിക്കുകയായിരുന്നു. സൗണ്ട് ഗ്രനേഡുൾപ്പടെ പൊലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ എട്ട് പേർ ഗുരുതര പരിക്കേറ്റ് നിലവിൽ ആശുപത്രിയിലാണ്.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലായിരുന്നു ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തത്. ധാക്ക എയർപോർട്ടിൽ വച്ച് ഇദ്ദേഹത്ത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ശരിവച്ച കോടതി ഹിന്ദുസന്ന്യാസിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
രാജ്യത്ത് ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച് വരുന്നതിനെതിരെ രംഗ്പൂരിൽ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. സംഭവത്തിൽ ബംഗ്ലാദേശ് സർക്കാരിന്റെ നടപടികളെ അപലപിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.















