സ്ഫടികത്തിന്റെ റീ റിലീസിംഗ് വിജയമാണ് വല്യേട്ടൻ വീണ്ടും തിയേറ്ററിൽ കൊണ്ടുവരാൻ പ്രേരിപ്പിച്ചതെന്ന് നിർമ്മാതാവ് ബൈജു അമ്പലക്കര. ആദ്യം കണ്ട രീതിയിൽ നിന്ന് ഭയങ്കര വ്യത്യസ്തമായിട്ടാണ് പടം വന്നത്. സ്ഫടികം തിയേറ്ററിൽ യുവാക്കൾ ഏറ്റെടുത്തത് അത്ഭുതത്തോടെയാണ് താൻ കണ്ടതെന്നും ബൈജു പറയുന്നു.
22 നും 20 നും ഇടയിലുള്ള ചെറുപ്പക്കാരാണ് കൂടുതലും സിനിമ കാണാൻ വന്നത്, പുതിയ ഒരു പടം കാണുന്ന രീതിയിൽ അവരിത് ഭയങ്കരമായി കയ്യടിച്ച് ആസ്വദിച്ചു കാണുന്നതു കണ്ടു. ആ സമയത്ത് മണിച്ചിത്രത്താഴ് ഹിറ്റായി. ദേവദൂതൻ ഇറങ്ങിയ സമയത്ത് പരാജയപ്പെട്ടതായിരുന്നു. പക്ഷേ 4കെയിലേക്ക് വന്നപ്പോൾ ആ പടവും ഹിറ്റായി. അങ്ങനെ വല്ല്യേട്ടൻ ചെയ്യാനുറച്ചു .
ല്ല്യേട്ടൻ എന്ന സിനിമയുടെ വിഷ്വൽ യുഎസ്എയിൽ വിട്ടാണ് സോഫ്റ്റ് വെയറിൽ ചെയ്യിച്ചത്. എറണാകുളത്ത് ഒരു തിയേറ്ററിൽ ഇട്ട് സിനിമ കണ്ടിരുന്നു. ഷാജിക്ക് തന്നെ അദ്ഭുതം വന്നു.വല്ല്യേട്ടന്റെ രണ്ടാം ഭാഗം എന്റെ സ്വപ്നമായിരുന്നു. വല്ല്യേട്ടൻ കഴിഞ്ഞപ്പോൾ തന്നെ ഇതിന്റെ സെക്കൻഡ് പാർട്ട് ചെയ്യണമെന്ന് പറഞ്ഞ് ഞാൻ ഓടി നടക്കുകയായിരുന്നു.
വല്ല്യേട്ടൻ റിലീസ് ചെയ്തതിനു ശേഷം രഞ്ജിത്ത്–ഷാജി കൈലാസ് എന്ന കൂട്ടുകെട്ടിൽ നിന്ന് രഞ്ജിത്ത് മാറി സ്വന്തമായി മോഹൻലാലിനെ വച്ച് രാവണപ്രഭു എന്ന സിനിമ ചെയ്തു. അങ്ങനെ ഷാജിക്ക് നല്ല സബ്ജക്റ്റ് എഴുതാൻ ആളില്ലാതെ വന്നു
രഞ്ജി രഞ്‍ജിയുടെ വഴിക്കും ഷാജി ഷാജിയുടെ വഴിക്കും പോയി. വല്ല്യേട്ടൻ എന്ന സിനിമയുടെ രണ്ടാം ഭാഗം നടക്കാതെ പോയത് ഇതുകാരണമാണ്. അവർ മാനസികമായി അകന്നിരുന്നു. ഇപ്പോൾ വേറെ ഒരാളെക്കൊണ്ട് ഒരു കഥ റെഡിയാക്കി വച്ചിട്ടുണ്ട് അതിനി സ്ക്രിപ്റ്റ് ആക്കണം.
മമ്മൂക്ക സമ്മതിച്ചാൽ വല്ല്യേട്ടന്റെ രണ്ടാം ഭാഗം ചെയ്യും. അതുകൂടി മനസ്സിൽ കണ്ടാണ് ഇപ്പോൾ ഈ റീ റിലീസിലേക്ക് ഇറങ്ങിയത്. ഈ പടം ഇപ്പോൾ നന്നായിട്ട് പോകുകയും മമ്മൂക്ക സമ്മതിക്കുകയും ആണെങ്കിൽ ഇതിന്റെ സെക്കൻഡിന് ഒരു ചാൻസ് ഉണ്ട് എന്നും ബൈജു പറയുന്ന്















