പനാജി: ഗോവയിലെ 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (IFFI) മാ കാളി- ദി ഇറേസ്ഡ് ഹിസ്റ്ററി ഓഫ് ബംഗാൾ (Maa Kaali -‘The Erased History of Bengal’) സിനിമയുടെ പ്രദർശനത്തിനെത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വിഭജനത്തിന്റെ ഭീകരതയും 1946 ലെ ഡയറക്‌ട് ആക്ഷൻ ഡേയുടെ ഭാഗമായി നടന്ന ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മാ കാളിയുടെ പ്രദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ഗോവ മുഖ്യമന്ത്രി ചിത്രത്തിനുപിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചു. ” ചിത്രത്തിന്റെ ടീമിനെ ഞാൻ അഭിനന്ദിക്കുന്നു. ഇത് 1947 ലെ വിഭജന ഭീകരതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദുക്കൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കും നേരെയുണ്ടായ അതിക്രമങ്ങളാണ് വിഷയം,” അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം ചരിത്രം അറിഞ്ഞിരിക്കാൻ മാ കാളി കാണണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള, നിർമ്മാതാവ് വന്ദന പ്രസാദ്, സംവിധായകൻ വിജയ് യേലകാന്തി, ചിത്രത്തിലെ നായകൻ അഭിഷേക് സിംഗ്, ഗോവ ഡിജിപി അലോക് കുമാർ ഐപിഎസ് എന്നിവരും പ്രദർശനത്തിനെത്തി. ഹിന്ദിയിൽ ചിത്രീകരിച്ച മാ കാളി ബംഗാളിയിലും തെലുങ്കിലും പുറത്തിറക്കും. ചിത്രം 2025 ഓടെ തീയേറ്ററുകളിലെത്തും.
Attended the World Premier of movie ‘Maa Kaali’ (Erased History of Bengal) Directed by @VijayYelakanti, Produced by Vandana Prasad and performed by Shri @Abhishek_asitis at the 55th International Film Festival of India @IFFIGoa, which explores the erased history of massacres… pic.twitter.com/WqisOwVRTD
— Dr. Pramod Sawant (@DrPramodPSawant) November 26, 2024