കൊച്ചി; മാൾവാ രാജ്യത്തിന്റെ മഹാറാണിയും ഭാരതത്തിന്റെ ആത്മീയ തീർത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കർത്താവുമായിരുന്ന ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷത്തിനായി എറണാകുളം കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ സമിതി രൂപികരിച്ചു.
സ്വാമി അനഘാമൃതാനന്ദപുരി, റിട്ട. ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണൻ, ആർ.വി.ബാബു, ഡോ.അർച്ചന എന്നിവർ രക്ഷാധികാരികളായ സമിതിയുടെ പ്രസിഡന്റായി കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ മധു എസ്.നായർ, വർക്കിംഗ് പ്രസിഡന്റായി ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്.ജെ.ആർ.കുമാർ, ജനറൽ കൺവീനറായി ആർ.സുധേഷ്, ജോയിന്റ് ജനറൽ കൺവീനറായി പി.പി.രാജൻ, ട്രഷററായി കെ.വി.സത്യൻ അടക്കം 51 അംഗ സമിതിയെ തെരഞ്ഞെടുത്തു.
ഡിസംബർ 15ന് ഉച്ചയ്‌ക്ക് 3 മണിക്ക് എറണാകുളം ശിവ ക്ഷേത്ര പരിസരത്ത് നിന്നും അഹല്യാബായി ഹോൾക്കറുടെ വേഷധാരികളായ 300 ബലികമാർ, വിവിധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, കാവടി എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ശോഭായാത്ര ഉൾപ്പെടെയാണ് ഒരുക്കിയിട്ടുളളത്. തുടർന്ന് വൈകിട്ട് 5 മണിക്ക് രാജേന്ദ്ര മൈതാനിയിൽ സാംസ്‌കാരിക സമ്മേളനവും നടത്തും.