മരണമില്ലാത്ത ധീരത; മേജർ സന്ദീപിന്റെ ഓർമകൾക്ക് 16 വയസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മരണമില്ലാത്ത ധീരത; മേജർ സന്ദീപിന്റെ ഓർമകൾക്ക് 16 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 09:31 am IST
FacebookTwitterWhatsAppTelegram

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തിട്ട് ഇന്ന് 16 വർഷങ്ങൾ തികയുന്നു. ഇന്ത്യ ക്രിക്കറ്റിൽ തോറ്റാൽ പോലും സന്ദീപിന് സഹിക്കാൻ കഴിയില്ലായിരുന്നു. ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടാൽ പോലും ഏറെ ദുഖിതനാകുമായിരുന്നു അയാൾ. ഏറ്റെടുക്കുന്ന പ്രവർത്തികളിൽ വിജയം കാണാതെ മടങ്ങാൻ മേജർ സന്ദീപ് തയ്യാറായിരുന്നില്ല,അതേ മനോഭാവത്തോടെയാണ് 2008 ൽ മുംബൈ ആക്രമിക്കാനെത്തിയ ഭീകരരെയും സന്ദീപ് നേരിട്ടത്, സ്വന്തം രാജ്യം തോൽക്കാൻ പാടില്ലെന്ന ദൃഢനിശ്ചയമായിരുന്നു അതിനു പിന്നിൽ.

ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍.  2008 നവംബര്‍ 26 ന് മുംബൈ താജ് ഹോട്ടലിൽ എത്തിയ ലഷ്കര്‍ ഇ ത്വയ്ബ തീവ്രവാദികളെ നേരിടാന്‍ അയച്ച 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ കമാന്‍ഡർ സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. പത്ത് കമാൻഡോകളുടെ സഹായത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്‍ കോണിപ്പടിയിലൂടെ ഹോട്ടലിന്റെ ആറാം നിലയില്‍ എത്തി.

അഞ്ചും ആറും നിലയില്‍ ബന്ദികളായിരുന്ന മുഴുവന്‍ പേരെയും മേജര്‍ ഉണ്ണികൃഷ്ണനും സംഘവും ചേര്‍ന്ന് മോചിപ്പിച്ചു. തിരിച്ചു വരവേ നാലാം നിലയിലെ ഒരു മുറിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയമുണര്‍ന്നു. ഈ മുറി ഉള്ളില്‍ നിന്നും കുറ്റിയിട്ടിരുന്നു. മുറി തകര്‍ത്ത് ഉള്ളില്‍ കടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ചു.

വെടിവയ്പ്പിനിടെ സഹസൈനികന്‍ സുനില്‍ കുമാര്‍ യാദവിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ തുളച്ചുകയറി. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ഉണ്ണികൃഷ്ണന്‍ തോളില്‍ ചുമന്നു. ഇതിനിടയില്‍ ഒരു ഗ്രനേഡ് മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച് തീവ്രവാദികള്‍ രക്ഷപ്പെട്ടു.

അടുത്ത നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച തീവ്രവാദികളെ ഒറ്റയ്‌ക്ക് തുരത്താൻ അദ്ദേഹം തീരുമാനിച്ചു. നാല് തീവ്രവാദികളെയും താജ്മഹൽ ഹോട്ടലിന്റെ വടക്കേ അറ്റത്തുള്ള ബോൾറൂമിലേക്ക് എത്തിക്കാൻ സന്ദീപിനായി. ഈ ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹം വീരമൃത്യു വരിക്കുന്നത്. തന്റെ ജീവൻ നഷ്ടപ്പെട്ടാലും, രാജ്യത്തിനു വേണ്ടി പോരാടാൻ സൈനികർ ഉണ്ടാകണമെന്ന ഉറച്ച നിലപാട്. അതുകൊണ്ട് തന്നെ ആരും അടുത്തേയ്‌ക്ക് വരരുതെന്നും, ഭീകരരുടെ കാര്യം താൻ നോക്കികൊള്ളാമെന്നുമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് നൽകിയ അവസാന സന്ദേശം.

മുംബൈ താജ് ഹോട്ടലിലെ ബോൾറൂമിലും വസാബി റസ്റ്റോറൻ്റിലും കുടുങ്ങിയ നാല് ഭീകരരെയും എൻഎസ്ജി കമാൻഡോകൾ പിന്നീട് വധിച്ചു. മരണാനന്തരം മേജർ സന്ദീപ് ഉണ്ണികൃഷ്ണന് അശോകചക്ര പുരസ്കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും രാജ്യത്തിനായുള്ള പോരാട്ടവും പ്രമേയമാക്കി പുറത്തുവന്ന മേജർ എന്ന സിനിമ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവത്യാഗത്തിനുള്ള ആദരവായിരുന്നു.16 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിലും സന്ദീപിന്റെ മരണമില്ലാത്ത ഓർമകൾക്ക് മുൻപിൽ ആദരവാർപ്പിക്കുകയാണ് രാജ്യം.

Tags: mumbai terror attackmajor sandeep unnikrishnan26/11 terror attacksMartyred
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies