ലക്നൗ : സംഭാൽ കലാപത്തിൽ പങ്കാളികളായ മുസ്ലീം സ്ത്രീകൾ അറസ്റ്റിൽ. മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവ്വേ നടത്താൻ എത്തിയവരെയും പൊലീസുകാരെയുമാണ് ആക്രമിച്ചത് .റുഖയ്യ, ഫർമാന, നസ്രാന എന്നിവരാണ് പിടിയിലായത്.അക്രമികൾക്കെതിരെ നിലപാട് കർശനമാക്കുമെന്ന് യോഗി സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.
സംഭാൽ അക്രമസമയത്ത് മുസ്ലീം സ്ത്രീകളെയും അക്രമത്തിനായി സജ്ജരാക്കിയിരുന്നതായി പിടിയിലായവർ വെളിപ്പെടുത്തിയിരുന്നു . കലാപകാരികളെ പൊലീസ് ഓടിച്ചാൽ മുന്നിൽ നിൽക്കാനും സ്ത്രീകളെ സജ്ജരാക്കി.പൊലീസിന്റെ മുന്നിൽ നിൽക്കുകയും കലാപകാരികൾക്ക് സംരക്ഷണം നൽകുകയും ചെയ്യുക എന്നതായിരുന്നു ആദ്യത്തെ ഉത്തരവാദിത്തം. സുരക്ഷാ സേനയ്‌ക്ക് നേരെ കല്ലെറിയുന്നതിനും കുപ്പികൾ എറിയുന്നതിനും സ്ത്രീകളെ തന്നെ ചുമതലപ്പെടുത്തി
അക്രമത്തിന് ശേഷം ഇതുവരെ 27 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറ് നടത്തിയ 74 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായി ഗ്ലാസ് ബോട്ടിലുകളും കല്ലുകളും നേരത്തെ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമികൾ പൊലീസിനെ ആക്രമിച്ചത്.















