തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജ്യോതിക. ബുധനാഴ്ച രാവിലെയാണ് താരം ക്ഷേത്രസന്നിധിയിൽ എത്തിയത്.രാവിലെ നടന്ന സുപ്രഭാത സേവ കണ്ട് തൊഴാനാണ് ജ്യോതിക എത്തിയത് .
ദർശനത്തിനുശേഷം രംഗനായകുല മണ്ഡപത്തിൽ എത്തി പ്രസാദവും വാങ്ങിയാണ് മടങ്ങിയത് . ക്ഷേത്രത്തിന് പുറത്ത് എത്തിയ ജ്യോതികയ്‌ക്ക് ആരാധകർ വെങ്കിടാചലതിയുടെ ചിത്രവും മെമൻ്റോയും സമ്മാനിച്ചു. ആരാധകർക്കൊപ്പം ചിത്രങ്ങളും എടുത്താണ് ജ്യോതിക മടങ്ങിയത്.
കഴിഞ്ഞ ദിവസം സൂര്യയും ,ജ്യോതികയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയിരുന്നു. അവിടെ ചണ്ഡികയാഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.