വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ് . ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംവദിക്കാൻ എത്തിയതാണ് താരം .പ്രസംഗിക്കാൻ എത്തിയപ്പോൾ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രമാണ്. നാളുകളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പേരുമാറ്റം എത്തിയത്.
പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.നേരത്തെ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തങ്ങളുടെ മകൾ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്‌ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു . മകൾ ജനിച്ചപ്പോൾ ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. “ഞാൻ ജനിച്ചപ്പോൾ തന്നെ അമ്മ അഭിനയം നിർത്തിയത് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ്. അച്ഛൻ അടുത്തില്ലാത്തതിന്റെ ശൂന്യത ഞങ്ങൾക്കനുഭവപ്പെട്ടിട്ടില്ല. എന്റെ വീട്ടിൽ, പുറത്തുപോയി സിനിമ ചെയ്യാൻ എനിക്ക് ലഭിച്ചത് എന്റെ ഭാഗ്യമാണ്, ഐശ്വര്യ ആരാധ്യയ്‌ക്കൊപ്പം വീട്ടിലുണ്ടെന്ന് എനിക്കറിയാം, അതിന് ഞാൻ അവളോട് വളരെയധികം നന്ദി പറയുന്നു,“ എന്നാണ് അഭിഷേക് പറഞ്ഞത് .
അഭിഷേകിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന ഒരു വിവാഹത്തിൽ ദമ്പതികൾ വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികൾ പ്രചരിച്ചത്. “ഗ്രേ ഡൈവോഴ്‌സുകളുടെ” വർദ്ധനയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ ഊഹാപോഹങ്ങൾ ശക്തമായി.
അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും 2007 ഏപ്രിലിലാണ് വിവാഹിതരായത്. 2011 നവംബറിലാണ് ആരാധ്യ ജനിച്ചത് .