നോട്ട്ബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കർണാടക സ്വദേശിയായ സ്കന്ദ അശോക്.നോട്ട്ബുക്കിന് ശേഷം പോസിറ്റീവ്, ഇലക്ട്ര തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നട സിനിമകളിലാണ് നിലവിൽ അഭിനയിക്കുന്നത്. താരം അടുത്തിടെ നൽകി അഭിമുഖത്തിൽ ആദ്യ മലയാള ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ടു. സെറ്റിലെ ചില രസകരമായ ഓർമകളാണ് പങ്കുവച്ചത്.
സിനിമയുടെ സെറ്റിൽ ബോളിവുഡ് താരങ്ങളെ പോലെയാണ് പാർവതി സംസാരിച്ചിരുന്നത്. പാർവതി അടുത്ത ഐശ്വര്യ റായ് ആകുമെന്ന് ഞങ്ങൾ കളിയാക്കി പറയുമായിരുന്നു. ബോളിവുഡ് ദിവയെ പോലെയായിരുന്നു അവരുടെ ഉച്ചാരണം. എന്നാ വേലി ചാടുന്ന ഷോട്ടിൽ പാർവതി ആദ്യ ടേക്കിൽ തന്നെ വീണു. ൻ്റമ്മേ എന്ന് നിലവിളിച്ചായിരുന്നു വീണത്.
അപ്പോൾ നേരത്തെ ഉപയോഗിച്ച ഉച്ചാരണം എവിടെ പോയെന്ന് ഞങ്ങൾ ചോദിച്ചു. വേദനിക്കുമ്പോൾ ഉച്ചാരണം മറന്നു പോയോ എന്ന് ചോദിച്ച് അവളെ ഒരുപാട് കളിയാക്കി.ഇപ്പോൾ അവരുമായി സൗഹൃദങ്ങളില്ലെങ്കിലും ഷൂട്ടിംഗ് സമയത്ത് ആഴത്തിലൊരു സൗഹൃദമുണ്ടാക്കാൻ സാധിച്ചിരുന്നു—- സ്കന്ദ അശോക് പറഞ്ഞു. റോമ, മരിയ റോയ്, പാർവതി തിരുവോത്ത് എന്നിവരാണ് നോട്ട് ബുക്കിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
















