ഡിവൈഎസ്പി പറഞ്ഞത് അർജുൻ നിഷ്കളങ്കനാണെന്ന് : ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെ വാക്കുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഡിവൈഎസ്പി പറഞ്ഞത് അർജുൻ നിഷ്കളങ്കനാണെന്ന് : ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 12:56 pm IST
FacebookTwitterWhatsAppTelegram

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഡ്രൈവർ അർജുൻ പിടിയിലാകുമ്പോൾ വീണ്ടും ചർച്ചയാകുകയാണ് അന്നത്തെ കാർ അപകടം .അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.ബാലഭാസ്‌ക്കർ മരിച്ച അപകടവുമായി സ്വര്‍ണക്കടത്തു ലോബിക്കു ബന്ധമുണ്ടെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നേരത്തേ ആരോപണം ഉയർത്തിയിരുന്നു.

ഇപ്പോഴിതാ ബാലഭാസ്‌കറിന്റെ ബന്ധുകൂടിയായ പ്രിയ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമത്തില്‍ ഇട്ട കുറിപ്പും ചര്‍ച്ചയാകുകയാണ്. ബാലഭാസ്ക്കറിന്റെ അച്ഛനും ,അമ്മയ്‌ക്കുമെതിരെ ഒന്നരക്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്ത വ്യക്തിയാണ് അർജുനെന്നും പ്രിയ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ‘
‘ പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച കേസ്. വാർത്തയിൽ പത്ത് -പതിമൂന്ന് പേരുകളുണ്ട്. അതിനിടയിൽ പരിചയമുള്ള പേരൊരെണ്ണം കണ്ടുപിടിക്കാൻ പ്രയാസമാണ്. അല്ലെങ്കിലും സാധാരണക്കാർ എത്രപേരാണ് വാർത്തകൾ മുഴുവനായും വായിക്കുന്നത്!

ആത്മാർത്ഥമായ, മറ്റു ഗൂഢലക്ഷ്യങ്ങളില്ലാത്ത ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്നേ ഇല്ലാതായി! മുഖ്യധാരാമാദ്ധ്യമങ്ങൾക്കാണെങ്കിൽ വാർത്ത കണ്ടുപിടിച്ചുകൊടുത്ത് പേര് ചൂണ്ടിക്കാണിച്ചുകൊടുത്താലും കണ്ണിനുപിടിക്കുകയുമില്ല.

പറഞ്ഞുവരുന്നത്, 2019 ൽ സ്വർണ്ണക്കള്ളക്കടത്തു കേസ് പുറത്തുവരുമ്പോൾ ബാലുച്ചേട്ടന്റെ കേസിൽ നട്ടംതിരിഞ്ഞുനിന്ന ഞങ്ങൾക്കു മുന്നിൽ അവിശ്വസനീയമാം വിധം നടന്ന ട്വിസ്റ്റുകൾ പോലെ ഇക്കഴിഞ്ഞ ദിവസം വന്നൊരു വാർത്തയാണ്!

മലപ്പുറം പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ചാക്കേസിൽ പിടിയിലായ 13 പേരിൽ ഒരു പരിചിത മുഖവും പേരും.. തൃശ്ശൂർ കുറിയേടത്തുമനയിൽ അർജ്ജുൻ!!!
“പാവം നമ്പൂരിപ്പയ്യൻ”, “അവനങ്ങനെ സ്വയം ആക്‌സിഡന്റ് ഉണ്ടാക്കി സ്വന്തം ജീവൻ റിസ്ക് ചെയ്യുമോ?”, “അവന് ഒരൽപ്പം ഓർമ്മക്കുറവിന്റെ പ്രശ്നമുണ്ട്, പഴയ കേസുകളൊന്നും അത്ര പ്രശ്നമല്ല”, “എടിഎം കവർച്ചയും വീടാക്രമിച്ച കേസുമൊക്കെ ഉള്ളതാ, പക്ഷെ അവനൊരു നിഷ്കളങ്കനാ കേട്ടോ..”!!

ഈ വിശേഷണങ്ങളൊക്കെ ബാലുച്ചേട്ടന്റെ അന്നത്തെ യാത്രയിൽ ഡ്രൈവർ ആയി കൂടെക്കൂടിയ അർജ്ജുന് അന്നത്തെ ക്രൈം ബ്രാഞ്ച് DySP ഹരികൃഷ്ണൻ സ്നേഹവാത്സല്യങ്ങളോടെ നൽകിയതാണ്. ആ മനുഷ്യൻ മരിച്ചിട്ട് വർഷം 2 കഴിഞ്ഞിട്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊന്നും ഉറപ്പില്ല!

ലോക്കൽ പോലീസ്, ക്രൈം ബ്രാഞ്ച് പിന്നെ വന്ന സിബിഐ ഒക്കെ അവസാനം നിവൃത്തികെട്ട് അവൻ തന്നെയാണ് വണ്ടി ഓടിച്ചത് എന്ന് തെളിയിച്ചു വച്ചെങ്കിലും ‘എന്തിന് അർജുൻ മൊഴിമാറ്റി?’, ‘ബാലുച്ചേട്ടൻ ആണ് വണ്ടിയോടിച്ചത് എന്നെന്തിന് കള്ളം പറഞ്ഞു?’, ‘വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ ബാലഭാസ്കറിന്റെ ഡ്രൈവർ എന്തിനാക്കി?’, പേരിനൊന്ന് അറസ്റ്റ് ചെയ്ത് ഇത്യാദി ചോദ്യങ്ങൾ പോലും ചോദിക്കാതെ പൊന്നുപോലെ സംരക്ഷിച്ചു വരികയായിരുന്നു ഇത്രയും കാലം.

ഇതേ അർജ്ജുൻ അച്ഛനെയും അമ്മയെയും ഒന്നും രണ്ടും കക്ഷികളാക്കി കൊടുത്ത ഒരു കേസുണ്ട് – ‘അയാളുടെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നതുകൊണ്ട് അമ്മയും അച്ഛനും അയാൾക്ക് ഒന്നരക്കോടി നഷ്ടപരിഹാരം കൊടുക്കണ’മത്രേ!! ഓർക്കണം, ബാലഭാസ്കറിന് ബന്ധുക്കളില്ല, ബാലഭാസ്കറിന്റെ ഓർമ്മകളിൽപ്പോലും അച്ഛനോ അമ്മയ്‌ക്കോ ബന്ധുക്കൾക്കോ അവകാശമില്ല എന്നൊക്കെ കഥകളുണ്ടാക്കി കുറേപേർ അയാളെ സംരക്ഷിച്ചിരുന്നതിന്റെയും കൂടി ബലത്തിലാണ് ഇങ്ങനെയൊരു ഉമ്മാക്കി കാട്ടി ഞങ്ങളുടെ കുടുംബത്തെ പേടിപ്പിക്കാൻ ഈ സംഘം ശ്രമിച്ചത്.

അത്താഴം മുടങ്ങാൻ ചേര കടിച്ചാലും മതിയല്ലോ എന്നപോലെ പാവം പേരപ്പനും പേരമ്മയും ആ കേസ് തൃശൂർ MACT ഇൽ നടത്തിക്കുകയാണ്. ക്രൈം ബ്രാഞ്ചും സിബിഐ യും അയാൾ കാരണമാണ് അപകടം നടന്നത് എന്നൊക്കെ കണ്ടെത്തിയിട്ടും ഈ കേസ് മുറപോലെ മാറ്റി മാറ്റി വച്ച് 2025 ലെ ഒരു തീയതി വരെ എത്തിച്ചിട്ടുണ്ട് എന്ന വൈചിത്ര്യവും ഇതിൽ കൂട്ടി വായിക്കണം. നമ്മുടെ നിയമ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസവും മതിപ്പുമൊക്കെ ഏറും!!
കൃത്യമായ തുടരന്വേഷണത്തിന് വിധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്ന് 3മാസം നൽകി, സിബിഐ അഭ്യർത്ഥന പ്രകാരം വീണ്ടും 3 മാസം സമയം നൽകി പിന്നെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 7 മാസം! പ്രസവകാലം സിബിഐ ക്ക് എത്രയാണോ ആവോ!
വാർത്ത ഓൺലൈനൊക്കെ വരും. വന്നപോലെ പോകും.. അതാണല്ലോ അവർക്ക് ഒരാശ്വാസം!
എല്ലാക്കാര്യങ്ങളും നിയമത്തിന്റെ വഴിക്കുമാത്രമല്ല നീങ്ങുന്നത് എന്നുതോന്നുന്നതും ഇതുപോലെ ഓരോ വാർത്തകൾ പൊങ്ങുന്നതുമാണല്ലോ ഞങ്ങൾക്കുമാശ്വാസം! ചില സത്യങ്ങൾ അങ്ങനെയാണ്.. ചിലരുടെയും!

Tags: balabhaskar
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies