ധാക്ക : ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തൽ തുടരുന്ന ബംഗ്ലാദേശിൽ ഇസ്കോണിനെ നിരോധിക്കണമെന്ന വിചിത്ര ആവശ്യവുമായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ രംഗത്ത്. നവംബർ 28 വ്യാഴാഴ്ച ദേശീയ പ്രസ് ക്ലബ്ബിലെ സഹൂർ ഹുസൈൻ ചൗധരി ഹാളിൽ സമാന ചിന്താഗതിക്കാരായ ഇസ്ലാമിക പാർട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുസ്‌ലിം രാഷ്‌ട്രീയ പാർട്ടികളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ജമിയത്ത് ഉലമ ഇസ്‌ലാം ബംഗ്ലാദേശ് വൈസ് പ്രസിഡൻ്റ് അബ്ദുൾ റബ്ബ് യൂസഫ് പുറത്തിറക്കിയ രേഖാമൂലമുള്ള പ്രസ്‍താവനയിൽ “ഇസ്‌കോണിന്റെ കെണിയിൽ വീഴാതിരിക്കാൻ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പുലർത്തണമെന്ന്” ആവശ്യപ്പെട്ടു
ഇസ്‌കോണിനെ “ഒരു തീവ്ര വിഭാഗീയ സംഘടന” എന്ന് വിശേഷിപ്പിച്ച യൂസഫ് ഇന്ത്യയിൽ ഓൺലൈനായി നടക്കുന്ന മത അവഹേളനങ്ങളിൽ 90 ശതമാനത്തിനും ഉത്തരവാദി ഇസ്‌കോൺ അംഗങ്ങളാണെന്നും ആരോപിച്ചു. ഇസ്‌കോണിനെ നിരോധിക്കുക എന്നതുൾപ്പെടെ മൂന്ന് ആവശ്യങ്ങൾ അവർ മുന്നോട്ടു വെച്ചു
വാർത്താ സമ്മേളനത്തിൽ ബംഗ്ലാദേശ് ഖിലാഫത്ത് മജ്‌ലിസിന്റെ നേതാവ് അമീർ മൗലാന യൂസുഫ് അഷ്‌റഫ്, നെസാം ഇസ്‌ലാമി പാർട്ടിയുടെ പ്രതിനിധി അമീർ അബ്ദുൾ മജീദ്, ഖിലാഫത്ത് മജ്‌ലിസ് സീനിയർ ജോയിൻ്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ജഹാംഗീർ ഹുസൈൻ, ജംഇയ്യത്തുൽ ഉലമേ ഇസ്‌ലാം ബംഗ്ലദേശ് വൈസ് പ്രസിഡൻറ് അബ്ദുൽ മൗലാന എന്നിവരും പങ്കെടുത്തു.















