ബംഗ്ലാദേശിൽ ഇസ്‌കോൺ പുരോഹിതൻ ചിൻമോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ. രാജ്യത്തെ “തീവ്രവാദികൾ”, ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടത്തുന്ന ആക്രണങ്ങൾക്കെതിരെ സംസാരിക്കാൻ ബുധനാഴ്ച അവർ ലോകത്തോട് ആഹ്വാനം ചെയ്തു. ആഗോളതലത്തിൽ മതസ്വാതന്ത്ര്യവും എല്ലാ വിശ്വാസികളുടെയും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു.
The imprisonment of Chinmoy Krishna Das and the continued attacks against Hindus and other minorities by extremist in Bangladesh must be addressed now by world leaders. We must preserve religious freedom, and the safety of all people of faith globally. #ReleaseChinmoyKrishnaDas pic.twitter.com/0zvk6i1Sti
— Mary Millben (@MaryMillben) November 27, 2024
“ചിൻമോയ് കൃഷ്ണ ദാസിനെ തടവിലാക്കിയതും ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ ബംഗ്ലാദേശിൽ തീവ്രവാദികൾ നടത്തുന്ന തുടർ ആക്രമണങ്ങളും ലോകനേതാക്കൾ അഭിസംബോധന ചെയ്യണം. മതസ്വാതന്ത്ര്യവും ആഗോളതലത്തിൽ എല്ലാ വിശ്വാസികളുടെയും സുരക്ഷയും നമ്മൾ സംരക്ഷിക്കണം,” എക്‌സിലെ പോസ്റ്റിൽ മേരി മിൽബെൻ പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ ചൊവ്വാഴ്ച ചിറ്റഗോംഗ് കോടതിയിൽ ഹാജരാക്കി. കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ വിട്ടു.















