ധാക്ക: ഹിന്ദു ആത്മീയ നേതാക്കൾക്കെതിരെ ബംഗ്ലാദേശിലെ മതമൗലികവാദ സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. സന്യാസി ചിൻമോയ് കൃഷ്ണ ദാസ് അടക്കം ഇസ്‌കോണുമായി ബന്ധപ്പെട്ട 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പാക്കാൻ ഉത്തരവിട്ടു.ബംഗ്ലാദേശ് സെൻട്രൽ ബാങ്കിന് കീഴിലുള്ള ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റാണ് നടപടിക്ക് പിന്നിൽ.
ഇസ്‌കോണിനെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി ധാക്ക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് അക്കൗണ്ടുകൾ മരവിപ്പിക്കാനുളള നീക്കമുണ്ടായത്.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലായിരുന്നു ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി കേസെടുത്തത്.
ധാക്ക എയർപോർട്ടിൽ വച്ച് ഇദ്ദേഹത്ത് അറസ്റ്റ് ചെയ്ത് രാജ്യത്ത് ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച് വരുന്നതിനെതിരെ രംഗ്പൂരിൽ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.















