കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് സുരക്ഷാ സ്‌ക്രീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ). 274 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം പാസായവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക് മതിയാകും. 18-നും 27-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർ, ഒബിസിക്കാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. ഓൺലൈനായി നടത്തുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. അഭിമുഖത്തിന്റെ ലിങ്ക് പിന്നീട് എഎഐസിഎൽഎഎസ് (AAICLAS)-ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
750 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗത്തിനും വനിതകൾക്കും 100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കുമായി https://aaiclas.aero/ സന്ദർശിക്കുക.















