കവിയും വിവർത്തകനുമായിരുന്ന കെ.ടി കൃഷ്ണവാരിയരുടെ സ്മരണയ്‌ക്കായി ഏർപ്പെടുത്തിയ 2-ാം കവിതാ പുരസ്കാരം ഡോ. എം ലീലാവതിക്ക്. 30,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം. സാഹിത്യത്തിനായി ടീച്ചർ നൽകിയ സമഗ്ര സംഭാവനകളെ ആദരിക്കുന്ന പുരസ്കാരം ഡിസംബർ മൂന്നിന് കൈമാറും. കൃഷ്ണവാരിയറുടെ കുടുംബാംഗങ്ങൾ ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പുരസ്കാരം സമർപ്പിക്കും.
രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുള്ള ഡോ. എം ലീലാവതി സാഹിത്യ നിരൂപക, എഴുത്തുകാരി, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയാണ്. ധാരാളം പുരസ്കാരങ്ങൾക്ക് അവർ അർഹയായിട്ടുണ്ട്. അപ്പുവിന്റെ അന്വേഷണം, വർണ്ണരാജി, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം എന്നിവയെല്ലാം പ്രശസ്ത കൃതികളാണ്.