മമ്മൂട്ടിയുടെ ജനപ്രിയ വിജയ ചിത്രങ്ങളില്‍ ഒന്നായ വല്യേട്ടന്‍റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ 2000 സെപ്റ്റംബര്‍ 10 നായിരുന്നു ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ്.24-ാം വര്‍ഷം പുതിയ ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളിലെത്തിയിരിക്കുകയാണ് ചിത്രം . ഒപ്പം ചിത്രത്തിലെ ചില ഡയലോഗുകൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.
ചിത്രത്തിൽ കാലിന് സ്വാധീനക്കുറവും ഉയരക്കുറവും ഉള്ള അനിയനായി എത്തുന്നത് നടൻ സുധീഷാണ് . ഈ കഥാപാത്രത്തെ ന്യൂനതകളുടെ പേരിൽ മമ്മൂട്ടിയുടെ വല്ല്യേട്ടൻ കഥാപാത്രം പരിഹസിക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.
‘സമുദ്ര നിരപ്പിൽ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ‘ തുടങ്ങിയ ഡയലോഗുകൾ മുതിർന്ന സഹോദരനായ , കൂടെപ്പിറപ്പുകളെ ഇത്രയേറെ സ്നേഹിക്കുന്ന ഒരാൾ എങ്ങനെ പറയുന്നുവെന്നാണ് ചിലരുടെ ചോദ്യം.
ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് നായകന്റെ മേന്മയായി കാണാൻ ആകില്ലെന്നാണ് . അതു കൂടാതെ സിദ്ദിഖിന്‍റെ കഥാപാത്രം ഭിന്നശേഷിക്കാരനായ സുധീഷിനെ ഞൊണ്ടി എന്ന് ഇടക്കിടെ വിളിക്കുന്നതും സാഹചര്യത്തിന് നിരക്കുന്നതല്ലെന്ന് പ്രേക്ഷകർ പറയുന്നു.
കേരളത്തില്‍ മാത്രം 120 സ്ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തിരിക്കുന്നത്. ബഹ്റിന്‍, ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.















